കേരളത്തിൽ അടക്കം കോൺഗ്രസ് ദയനീയമായി പരാജയപ്പെടും: പ്രധാനമന്ത്രി
അസമിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കേരളത്തിൽ അടക്കം കോൺഗ്രസിന് ദയനീയ പരാജയം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അസമില്‍ കോണ്‍ഗ്രസ് രൂപം നല്‍കിയ സഖ്യത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. അധികാരക്കൊതി മൂത്ത് തോന്നുംപോലെ സഖ്യമുണ്ടാക്കുന്ന കോണ്‍ഗ്രസിന് കേരളത്തില്‍ ഉള്‍പ്പെടെ തിരിച്ചടിയുണ്ടാകും എന്നാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.
അതേസമയം അസമിലെ റാലിക്കിടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു. അസമിൽ പ്രളയത്തിൽ അകപ്പെട്ട ജനങ്ങളേക്കാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശങ്ക 22 വയസ്സുള്ള പെൺകുട്ടി ചെയ്തൊരു ട്വീറ്റിലാണെന്നാണ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
‘ഞാൻ ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസംഗം ശ്രദ്ധിച്ചു. അദ്ദേഹം ഒരു കാര്യത്തെ കുറിച്ചോർത്ത് വളരെയധികം ദുഃഖിതനാണെന്നു പറഞ്ഞു. ഞാൻ കരുതി അദ്ദേഹം അസമിന്റെ വികസത്തെ കുറിച്ചോ അസമിൽ ബിജെപിയുടെ പ്രവർത്തനത്തെ കുറിച്ചോ ആണ് പറയുന്നതെന്ന്. എന്നാൽ പ്രധാനമന്ത്രി പറയുന്നത് 22 വയസ്സുള്ള ഒരു പെൺകുട്ടി (ദിശ രവി)യുടെ ട്വീറ്റിനെ കുറിച്ചാണെന്ന് കേട്ട് ഞാൻ ഞെട്ടി. അസമിലെ തേയില വ്യവസായം ഇല്ലാതാക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് മോദി പ്രളയത്തിൽ അകപ്പെട്ട ജനങ്ങളെ കുറിച്ചും അഞ്ച് ചെറുപ്പക്കാർക്ക് ജീവൻ നഷ്ടമായ പൗരത്വ പ്രതിഷേധത്തെ കുറിച്ചും വ്യാകുലപ്പെടാത്തത്’– പ്രിയങ്ക ഗാന്ധി പറഞ്ഞു.
അസമിലെ ചൗബയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദിശ രവിയുടെ ടൂൾകിറ്റ് വിഷയത്തില്‍ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചിരുന്നു.
Adjust Story Font
16