Quantcast

ജലീല്‍ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിക്കാത്തതെന്തെന്ന് ഫിറോസ് കുന്നംപറമ്പില്‍

കെ ടി ജലീല്‍ - ഫിറോസ് കുന്നംപറമ്പില്‍ വാക്പോര്

MediaOne Logo

Web Desk

  • Published:

    22 March 2021 3:21 PM GMT

ജലീല്‍ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിക്കാത്തതെന്തെന്ന് ഫിറോസ് കുന്നംപറമ്പില്‍
X

തവനൂരിൽ മുസ്‍ലിം ലീഗുകാരനെ കോൺഗ്രസിന്‍റെ വേഷം കെട്ടിയിറക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് മന്ത്രി കെ ടി ജലീൽ. കോണി ചിഹ്നത്തില്‍ ഫിറോസ് മത്സരിക്കാത്തതന്തെന്നും ജലീല്‍ ചോദിച്ചു. സിപിഎമ്മുകാരനായ കെ ടി ജലീൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിക്കാത്തത് എന്താണെന്നായിരുന്നു ജലീലിന് ഫിറോസിന്‍റെ മറുപടി. തവനൂരിലെത്തിയ മീഡിയവണ്‍ റോഡ് ടു വോട്ട് പരിപാടിയിലാണ് ഇരുവരുടേയും പ്രതികരണം.

ജലീല്‍ പറഞ്ഞത്..

"യുഡിഎഫിന്‍റെ നല്ല സ്ഥാനാര്‍ഥികള്‍ തന്നെയാണ് തവനൂരില്‍ മുന്‍പും മത്സരിച്ചിരുന്നത്. മണ്ഡലം രൂപീകരിച്ച വര്‍ഷം ഡിസിസിയുടെ ഭാരവാഹിയായിരുന്ന വി വി പ്രകാശ് ആണ് മത്സരിച്ചത്. കഴിഞ്ഞ വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാണ് മത്സരിച്ചത്. ഏത് പാര്‍ട്ടിക്കാരനാണെങ്കിലും ആ പാര്‍ട്ടിക്കാരനാണ് എന്ന് പറഞ്ഞ് യുഡിഎഫിന് മത്സരിപ്പിക്കാമായിരുന്നു. ഇത്തവണ ലീഗുകാരനെ കോണ്‍ഗ്രസിന്‍റെ വേഷം കെട്ടി മത്സരിപ്പിക്കേണ്ടിയിരുന്നില്ല. എങ്കില്‍ പിന്നെ ലീഗിന്‍റെ ചിഹ്നത്തില്‍ തന്നെ മത്സരിപ്പിക്കാമായിരുന്നു. അതല്ലേ കുറച്ചുംകൂടി ഭംഗി? ലീഗുകാരന്‍ കോണി ചിഹ്നത്തില്‍ മത്സരിക്കുന്നില്ലെങ്കില്‍ എന്നെ തോല്‍പിക്കാന്‍ അതുപോരാ എന്നല്ലേ മനസിലാക്കേണ്ടത്? ലീഗിന്‍റെ പ്രവര്‍ത്തകനാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നോ?"

ഫിറോസ് കുന്നംപറമ്പിലിന്‍റെ മറുപടി

"ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ കെഎസ്‍യു ആണ്. അതിനുശേഷം ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്നു. പിന്നീട് ലീഗിലേക്ക് വന്നു. പിന്നെ രാഷ്ട്രീയമൊക്കെ നിര്‍ത്തിവെച്ച് ചാരിറ്റി പ്രവര്‍ത്തനത്തിലേക്ക് പോയി. അങ്ങനെയിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് മത്സരിക്കാന്‍ ആവശ്യപ്പെടുന്നത്. ഇവിടെ ലീഗ്, കോണ്‍ഗ്രസ് എന്നല്ലല്ലോ. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. അതിലും അപ്പുറം ഞാനിവിടെ മത്സരിക്കുമ്പോള്‍ രാഷ്ട്രീയമില്ല. ഇന്നുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജാതി മത കക്ഷി രാഷ്ട്രീയത്തിന് അതീതമാണ്. അതുകൊണ്ടുതന്നെ ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെടുകയാണെങ്കിലും പ്രവര്‍ത്തനങ്ങള്‍ അതേപോലെ മുന്നോട്ടുപോകും".

കെ ടി ജലീലിന്റെ ചോദ്യത്തിനുള്ള മറുപടിയിങ്ങനെ-

"അദ്ദേഹത്തിന്‍റ പത്രക്കുറിപ്പ് കണ്ടു, സിപിഎമ്മിന്‍റെ ജില്ലാ കമ്മിറ്റി അംഗമാണെന്നൊക്കെ. സിപിഎമ്മിന്‍റെ ജില്ലാ മെമ്പര്‍ എന്തിനാ ഓട്ടോറിക്ഷയിലും കലത്തിലുമൊക്കെ മത്സരിക്കുന്നത്? അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ചാല്‍ പോരെ? അത്രയേയുള്ളൂ കാര്യം".

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story