Quantcast

കോൺഗ്രസ് ചേർത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് അടുക്കും തോറും കോണ്‍ഗ്രസ് ക്ഷയിക്കുന്നു. പല നേതാക്കളും കോണ്‍ഗ്രസ് വിടുന്നു. പലരും ബിജെപിയിലേക്ക് പോകുന്നുവെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Published:

    23 March 2021 4:58 AM GMT

കോൺഗ്രസ് ചേർത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്: മുഖ്യമന്ത്രി
X

ഇരട്ട വോട്ട് ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി. കോൺഗ്രസ് ചേർത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. എന്നാൽ സംഘടിതമായ ഒരു നീക്കം നടന്നതായി ആക്ഷേപമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും പൊതുയോഗത്തിന് വലിയ ജനാവലി എത്തുന്നു. ഇടത് പക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലമായിരിക്കുന്നു. എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്ന നില വരുന്നു. ജനങ്ങൾ ആവേശത്തിൽ. സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികൾക്കും നല്ല രീതിയിലുള്ള തുടർച്ച വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.

തെരഞ്ഞെടുപ്പ് അടുക്കും തോറും കോണ്‍ഗ്രസ് ക്ഷയിക്കുന്നു. പല നേതാക്കളും കോണ്‍ഗ്രസ് വിടുന്നു. പലരും ബിജെപിയിലേക്ക് പോകുന്നു. കോണ്‍ഗ്രസിലെ പ്രമുഖർ തന്നെ മനം മടുത്ത് പുറത്ത് വരുന്നു. കെ.സി റോസക്കുട്ടി പാർട്ടി വിട്ടത് സ്ത്രീവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചെന്നാണ് അവർ പറഞ്ഞത്. മതനിരപേക്ഷതയെ തള്ളി വർഗീയതയെ തലോലിക്കുകയാണ് കോണ്‍ഗ്രസ്. കോൺഗ്രസ് സ്ത്രീകളെ അവഗണിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിന് അഭിമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗം ഉച്ഛസ്ഥായിലെത്തിയപ്പോഴും കേരളം പിടിച്ചു നിന്നു. ക്വാറന്റൈൻ കേരള മാതൃക ലോകം പ്രശംസിച്ചു.കമ്മ്യൂണിറ്റി കിച്ചണ്‍ മാതൃക രാജ്യം സ്വീകരിച്ചു. വികസിത രാജ്യങ്ങളേക്കാളും മികച്ച മാതൃക സർക്കാരിന് കാഴ്ചവെക്കാനായി. മൂന്നാഴ്ചക്കുള്ളിൽ 60 വയസിന് മുകളിൽ ഉള്ള എല്ലാവർക്കും 45 ന് മുകളിൽ പ്രായമുള്ളവരെയും വാക്സിനേഷന് വിധേയമാക്കണം. ഒരു ദിവസം രണ്ട് ലക്ഷത്തിലേറെ പേരെ വാക്സിനേഷന് വിധേയമാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story