Quantcast

ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥിയെ അയോഗ്യനാക്കണം: എസ്ഡിപിഐ പരാതി നൽകി

മതസ്പർദ്ധയുണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

MediaOne Logo

Web Desk

  • Published:

    23 March 2021 9:17 AM GMT

ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥിയെ അയോഗ്യനാക്കണം: എസ്ഡിപിഐ പരാതി നൽകി
X

ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പതിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മതസ്പർദ്ധയുണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വീഡിയോ സഹിതമാണ് പരാതി നൽകിയത്.

സന്ദീപ് വചസ്പതിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്‍റും പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്കാണ് പരാതി നല്‍കിയത്. ആലപ്പുഴയിലെ ഒരു കയർ കമ്പനിയിലെ തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കവേ മതസ്പര്‍ദ്ധ വളർത്തുന്ന രീതിയിൽ സംസാരിച്ചെന്നും ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

“നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടെ അവസ്ഥ നിങ്ങളൊന്ന് ചിന്തിക്കണം. ഇപ്പൊ ഒരു ഹിന്ദു പെണ്‍കുട്ടി മുസ്‌ലിമിനെ പ്രേമിക്കുന്നതിന് നമ്മളാരും എതിരല്ല, ആണോ? ആണോ? അല്ല ക്രിസ്ത്യാനിയേയും ആര്‍ക്കും ആരേയും പ്രേമിച്ചു കല്യാണം കഴിക്കാം. പക്ഷെ മാന്യമായി ജീവിപ്പിക്കണം വേണ്ടെ. ഇവിടെ ചെയ്തത് എന്താ. നമ്മുടെ കുഞ്ഞുങ്ങളെ പ്രേമിച്ച് സിറിയയില്‍ കൊണ്ട് പോവുകയാണ്. എന്തിനാണ് സിറിയയില്‍ കൊണ്ട് പോകുന്നത്. അറുപത് പേരുടെ ഭാര്യയൊക്കെയായിട്ടാണ് ഒരു പെണ്‍ കുഞ്ഞിനെ ഉപയോഗിക്കുന്നത്. തീവ്രവാദികളാണ്. തീവ്രവാദികളുടെ എണ്ണം കൂട്ടാന്‍ പ്രസവിച്ച് കൂട്ടുകയാണ്".

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story