അമിത് ഷാ കൊച്ചിയില്‍; ഇന്ന് വിവിധ പരിപാടികളില്‍ പങ്കെടുക്കും
തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനില്‍ നിന്നുള്ള റോഡ്ഷോയ്ക്ക് ശേഷം കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ പ്രചാരണ പരിപാടികളില്‍ സംസാരിക്കും.
കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.ഡി.എയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലെത്തിയ അമിത് ഷാ എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി.
ഇന്ന് വിവിധ പരിപാടികളില്‍ അമിത് ഷാ പങ്കെടുക്കും. തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനില്‍ നിന്നുള്ള റോഡ്ഷോയ്ക്ക് ശേഷം കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ അദ്ദേഹം സംസാരിക്കും.
അതേസമയം, തലശ്ശേരിയില്‍ നിശ്ചയിച്ചിരുന്ന പ്രചാരണ പരിപാടി അമിത് ഷാ റദ്ദാക്കിയിരുന്നു. എൻഡിഎ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെത്തുടര്‍ന്ന് സ്ഥാനാര്‍ഥിയില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. വ്യാഴാഴ്ചയാണ് തലശ്ശേരിയില്‍ പ്രചാരണ പരിപാടി നിശ്ചയിച്ചിരുന്നത്.
Adjust Story Font
16