ബി.ജെ.പിയെ നേരിടാൻ എൽ.ഡി.എഫ് തന്നെയെന്ന് സര്‍വേ ഫലം
ബി.ജെ.പിയും ഇടതുമുന്നണിയും തെരഞ്ഞെടുപ്പിൽ ധാരണയുണ്ടെന്ന് 21 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു
ബിജെപിയെ നേരിടാൻ ഏറ്റവും മികച്ച മുന്നണി എൽ.ഡി.എഫെന്ന് സര്‍വേ. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, മീഡിയവൺ - പൊളിറ്റിഖ് മാര്‍ക്ക് അഭിപ്രായ സർവ്വേയുടെ രണ്ടാം ഘട്ടത്തിലാണ് നിര്‍ണായകമായ സര്‍വേ ഫലം പുറത്ത് വന്നത്.
സർവേയിൽ പങ്കെടുത്ത 59 ശതമാനം പേരും പ്രതികരിച്ചത് ബി.ജെ.പിയെ നേരിടാന്‍ മികച്ച മുന്നണി എല്‍.ഡി.എഫ് എന്നാണ്. 35 ശതമാനം പിന്തുണ മാത്രമാണ് യു.ഡി.എഫിന് കിട്ടിയത്. അഞ്ചു ശതമാനം പേർ പ്രതികരിച്ചില്ല.
ഇതിന് പുറമെ, ബി.ജെ.പിയെ നേരിടാനുള്ള ശേഷി എൽ.ഡി.എഫിനാണെന്ന് ഹിന്ദുക്കളിലെ 66 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാൽ യു.ഡി.എഫാണ് ഇക്കാര്യത്തിൽ മികച്ചത് എന്നാണ് 49 ശതമാനം മുസ്‌ലിംകൾ അഭിപ്രായപ്പെട്ടത്. 47 ശമതാനം മുസ്‌ലിംകൾ എൽ.ഡി.എഫിനെ പിന്തുണച്ചു. ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കിടയിൽ 56 ശമതാനം പേർ എൽ.ഡി.എഫിനെ പിന്തുണച്ചു. 39 ശതമാനം പേർ മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്.
ബി.ജെ.പിയും ഇടതുമുന്നണിയും തെരഞ്ഞെടുപ്പിൽ ധാരണയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് അഭിപ്രായപ്പെട്ടത് 52 ശതമാനം പേരാണ്. ഉണ്ടെന്ന് 21 ശതമാനം പേർ അഭിപ്രായപ്പെട്ടു. 27 ശതമാനം പേർ പ്രതികരിച്ചില്ല.
Adjust Story Font
16