അതൊക്കെ ഇനിയെന്തു ചെയ്യും? ഗുരുവായൂരിൽ ബിജെപി അടിച്ചത് ലക്ഷക്കണക്കിന് രൂപയുടെ പോസ്റ്ററുകൾ
സാമൂഹിക മാധ്യമങ്ങളിലും നിവേദിത സജീവമായിരുന്നു
ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി നിവേദിതയ്ക്കു വേണ്ടി അച്ചടിച്ച ലക്ഷക്കണക്കിന് രൂപയുടെ പോസ്റ്ററുകൾ പാഴായി. പോസ്റ്ററുകൾ ഗുരുവായൂരിലെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും മണ്ഡലം ഓഫീസുകളിലുമായി കെട്ടിക്കിടക്കുകയാണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
രണ്ടു ലക്ഷത്തിലേറെ വർണപോസ്റ്ററുകളാണ് അച്ചടിച്ചിരുന്നത്. 55,000 വീതം നാലു തരത്തിലുള്ളതാണിത്. കൂടാതെ ഫ്ളക്‌സുകൾ 2000, അഭ്യർഥനകൾ 75000 എന്നിവയും തയ്യാറാക്കി. വാൾപോസ്റ്ററുകൾ 25,000 എണ്ണമുണ്ട്. അത് പ്രസിൽനിന്ന് കൊണ്ടുവന്നിട്ടില്ല. സ്ഥാനാർഥിയുടെ ക്ലോസ്അപ്പ് ചിത്രം, കൈവീശി നിൽക്കുന്നത്, കൈകൂപ്പിയുള്ളത് എന്നിങ്ങനെ പലതരം വാൾ പോസ്റ്ററുകളാണ് ഉള്ളത്. ഇതെല്ലാം ഇനിയെന്തു ചെയ്യുമെന്ന ധര്‍മസങ്കടത്തിലാണ് പ്രവര്‍ത്തകര്‍.
സാമൂഹിക മാധ്യമങ്ങളിലും നിവേദിത സജീവമായിരുന്നു. ജനങ്ങളെ കണ്ട് വോട്ടഭ്യർത്ഥിക്കുന്ന നിരവധി ചിത്രങ്ങളാണ് ഇവർ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നത്.
നവേദിതയുടെ പത്രിക തള്ളിയതോടെ ആർക്ക് പിന്തുണ നൽകണമെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ ചർച്ച തുടരുകയാണ്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായർക്ക് പിന്തുണ നൽകാനാണ് ആലോചന.
Adjust Story Font
16