Quantcast

'നിങ്ങൾ മനസ്സിലാക്കുന്നതിന് അപ്പുറമാണ് കാര്യങ്ങൾ, ഒരുതരത്തിലാണ് പിടിച്ചു നിൽക്കുന്നത്': സോളാര്‍ കേസിലെ പരാതിക്കാരി

"കേരള പൊലീസിന് പരിമിതികളുണ്ട്. കേസുകൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതു കൊണ്ടാണ് സിബിഐയെ സമീപിച്ചത്"

MediaOne Logo

Web Desk

  • Published:

    24 March 2021 7:11 AM GMT

നിങ്ങൾ മനസ്സിലാക്കുന്നതിന് അപ്പുറമാണ് കാര്യങ്ങൾ, ഒരുതരത്തിലാണ് പിടിച്ചു നിൽക്കുന്നത്: സോളാര്‍ കേസിലെ പരാതിക്കാരി
X

ന്യൂഡൽഹി: സോളാർ കേസിൽ വലിയ സമ്മർദം അനുഭവിക്കുന്നതായും മനസ്സിലാക്കുന്നതിന് അപ്പുറത്താണ് കാര്യങ്ങളെന്നും പരാതിക്കാരി. ഒരു തരത്തിലാണ് പിടിച്ചു നിൽക്കുന്നതെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ പറഞ്ഞു.

'സമ്മർദം ഞാൻ ശ്രദ്ധിക്കാറില്ല. ഒരുപാട് ആരോപണങ്ങൾ എനിക്കെതിരെ വരുന്നുണ്ട്. ഒരുതരത്തിൽ ഞാൻ പിടിച്ചു നിൽക്കുകയാണ്. നിങ്ങൾ മനസ്സിലാക്കുന്നതിന് അപ്പുറമാണ് കാര്യങ്ങൾ. അതായത്, മൊഴി കൊടുക്കാതിരിക്കുന്നതിന് വേണ്ടി എന്നെ ഒരു വധശ്രമത്തിന്റെ അറ്റം വരെ കൊണ്ടു വന്നെത്തിച്ചു. ഞാൻ ജീവനോടെ രക്ഷപ്പെട്ടത് ശ്രീചിത്രയിലെ ട്രീറ്റ്‌മെന്റും ഒരു സ്വകാര്യ ആശുപത്രിയുടെ കണ്ടുപിടിത്തവും കൊണ്ടു മാത്രമാണ്' - അവർ പറഞ്ഞു.

'അങ്ങനെയാണ് ഒരു രാഷ്ട്രീയ ആയുധമായി നിൽക്കാതെ നിഷ്പക്ഷ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന സംവിധാനത്തിലേക്ക് മാറിയത്. രണ്ടു ദിവസത്തിന് അകം ഇതിനൊരു തീരുമാനമുണ്ടാക്കിയിട്ടേ ഡൽഹി വിടുന്നുള്ളൂ'- അവർ കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ എഫ്‌ഐആർ കേട്ട കേസാണിത്. തെരഞ്ഞെടുപ്പ് സമയത്ത് കൊണ്ടുവരണമെന്ന ഉദ്ദേശ്യമില്ല. ഇപ്പോൾ തന്നെ വളരെ നിശ്ശബ്ദമായാണ് ഇതിന്റെ പിറകെ നടക്കുന്നത്. ഇത് പൊലീസിന്റെ കുഴപ്പമല്ല. അവർക്ക് പരിമിതികളുണ്ട്. കേസുകൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നത്. അതു കൊണ്ടാണ് സിബിഐയെ സമീപിച്ചത്- അവർ പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story