Quantcast

കോട്ടയത്ത് തീ പാറുന്ന പോരാട്ടം

വികസനവും വികസന മുരടിപ്പും ചർച്ചയാകുന്ന മണ്ഡലത്തിൽ ബി.ജെ.പിയുടെ സാന്നിധ്യവും ശ്രദ്ധേയമാണ്

MediaOne Logo

Web Desk

  • Published:

    25 March 2021 1:57 AM GMT

കോട്ടയത്ത് തീ പാറുന്ന പോരാട്ടം
X

പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ വാശിയേറിയ പോരാട്ടമാണ് കോട്ടയം മണ്ഡലത്തിൽ നടക്കുന്നത്. വികസനവും വികസന മുരടിപ്പും ചർച്ചയാകുന്ന മണ്ഡലത്തിൽ ബി.ജെ.പിയുടെ സാന്നിധ്യവും ശ്രദ്ധേയമാണ്.

മണ്ഡലം തിരിച്ചു പിടിക്കാൻ ഇത്തവണ എൽ.ഡി.എഫ് ശക്തനായ സ്ഥാനാർഥിയെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിലൂടെ ശ്രദ്ധേയനായ അഡ്വക്കേറ്റ് കെ. അനിൽകുമാർ പരിസ്ഥിതി സൗഹൃദ വികസനം മുന്നോട്ടുവച്ചാണ് വോട്ടു തേടുന്നത്. പ്രചാരണത്തിന് ആദ്യഘട്ടം പിന്നിടുമ്പോൾ വലിയ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്.

മണ്ഡലത്തിലെ വികസനത്തിന് വിലങ്ങുതടിയാകുന്നത് സംസ്ഥാന സർക്കാരനെന്ന് പറഞ്ഞാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രചാരണം നടത്തുന്നത്. കഴിഞ്ഞ രണ്ടു തവണയും മണ്ഡലത്തിൽ നിന്നും ലഭിച്ച പിന്തുണ ഇത്തവണയും ഉണ്ടാകും എന്ന പ്രതീക്ഷയിൽ തന്നെയാണ് തിരുവഞ്ചൂരിനെ ഉള്ളത്. ഭൂരിപക്ഷം വർധിപ്പിക്കാൻ ഉള്ള ശ്രമത്തിൽ മാത്രമാണ് തിരുവഞ്ചൂരിനു ശ്രദ്ധ.

സി.പി.എം വിട്ടു വന്ന മിനാർവ മോഹനാണ് ബി.ജെ.പിക്ക് വേണ്ടി ഇത്തവണ കളത്തിൽ ഇറങ്ങിയിരിക്കുന്നത്. എൽ.ഡി.എഫ് വോട്ടുകളും ആളും സാമുദായിക വോട്ടുകളും തന്നെയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story