Quantcast

'ഒരു പാർട്ടിയോടും മമതയില്ല'; നിലപാട് വ്യക്തമാക്കി കാന്തപുരം

"നാടിന് ഗുണകരമായവർ വിജയിക്കട്ടെ"

MediaOne Logo

Web Desk

  • Published:

    25 March 2021 6:41 AM GMT

ഒരു പാർട്ടിയോടും മമതയില്ല; നിലപാട് വ്യക്തമാക്കി കാന്തപുരം
X

കാസർക്കോട്: ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയോട് പ്രത്യേക മമതയോ താത്പര്യമോ ഇല്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഉദുമയിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സി.എച്ച്. കുഞ്ഞമ്പുവിനെയും യു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയയെയും വേദിയിലിരുത്തിയായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന.

നാടിന് ഗുണകരമായവർ വിജയിക്കട്ടെ എന്ന് കാന്തപുരം പറഞ്ഞു. 'ഏതെങ്കിലും ഒരു പാർട്ടിയോട് പ്രത്യേക മമതയോ പ്രത്യേക താൽപര്യമോ ഇല്ല. എല്ലാവരും ഒരുമിച്ച് രാഷ്ട്ര നന്മക്കായി പ്രവർത്തിക്കാം. എന്റെ ഇടതും വലതും രണ്ട് സ്ഥാനാർഥികൾ ഇരിപ്പുണ്ട്. ഇവർക്ക് ഒരുപാട് പ്രവർത്തനങ്ങൾ നടത്താനുണ്ടാകും. കുറേസമയം ഇവരെ ഇരുത്തി അവരുടെ സമയം കളയരുതല്ലോ' -കാന്തപുരം പറഞ്ഞു.

ജാമിഅ സഅദിയയുടെ രണ്ടാം കാമ്പസായ കുറ്റിക്കോൽ സഫ എജുക്കേഷൻ സെൻറർ കാമ്പസിൽ പുതുതായി നിർമിച്ച സഫ മസ്ജിദിന്റെ ഉദ്ഘാടന പൊതുസമ്മേളനമായിരുന്നു വേദി.

ഫസൽ കോയമ്മ തങ്ങൾ കൂറത്, എ.പി. അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, സൈനുൽ ആബിദീൻ മുത്ത്‌കോയ തങ്ങൾ കണ്ണവം തുടങ്ങിയവർ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. സഫ സ്‌കൂൾ പ്രിൻസിപ്പൽ സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ.എ. മുഹമ്മദ് കുഞ്ഞി കുറ്റിക്കോൽ പതാക ഉയർത്തി. അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ അധ്യക്ഷത വഹിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story