Quantcast

എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട അന്വേഷണം; ഗവർണറുടെ അനുമതി തേടി വിജിലൻസ് ഡയറക്ടർ

കാലടി സർവകലാശാല മലയാളം വിഭാഗത്തിൽ എം. ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയ്ക്ക് നിയമനം നൽകിയ വാര്‍ത്ത വലിയ വിവാദമായിരുന്നു

MediaOne Logo

Web Desk

  • Published:

    25 March 2021 11:58 AM GMT

എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട അന്വേഷണം; ഗവർണറുടെ അനുമതി തേടി വിജിലൻസ് ഡയറക്ടർ
X

എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ഗവർണറുടെ അനുമതി തേടി. കാലടി സർവകലാശാലയിലെ അസി. പ്രൊഫസർ നിയമനത്തിലാണ് വിജിലൻസ് നടപടി. നിയമനത്തിൽ വിസിക്കെതിരെ ആരോപണം ഉയർന്നിരുന്നു. വിസിക്കെതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമുള്ളതിനാലണ് വിജിലൻസ് അനുമതി തേടിയത്. ഗവര്‍ണറുടെ അനുമതി ലഭിച്ചശേഷം വിജിലന്‍സിന് അന്വേഷണത്തിലേക്ക് കടക്കാം.

കാലടി സർവകലാശാല മലയാളം വിഭാഗത്തിൽ എം. ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയ്ക്ക് നിയമനം നൽകിയ വാര്‍ത്ത വലിയ വിവാദമായിരുന്നു. നിനിതയുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്‍റർവ്യൂ ബോർഡ് അംഗങ്ങൾ വിസിക്ക് കത്തയച്ചിരുന്നു. ഇന്‍റർവ്യൂ ബോർഡിലെ 3 അംഗങ്ങളാണ് വിസിക്ക് പരാതി നൽകിയത്. അഭിമുഖത്തിൽ ഒന്നാം സ്ഥാനത്തെത്തിയവർക്കല്ല നിയമനം നൽകിയതെന്നാണ് പരാതി. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെവ് യൂണിവേഴ്സിറ്റിയും ഗവർണർക്കും പരാതി നൽകിയിരുന്നു.

2021 നിയമസഭ തെരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാണ് എം.ബി രാജേഷ്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഈ വിഷയത്തിലെ പുരോഗതി രാഷ്ട്രീയമായി ഉപയോഗിക്കാനായിരിക്കും പ്രതിപക്ഷത്തിന്‍റെ നീക്കം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story