Quantcast

ഗുരുവായൂരില്‍ ബി.ജെ.പി പിന്തുണ ദിലീപ് നായര്‍ക്ക്

തലശേരിയിലെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും സുരേന്ദ്രന്‍ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    26 March 2021 5:59 AM GMT

ഗുരുവായൂരില്‍ ബി.ജെ.പി പിന്തുണ ദിലീപ് നായര്‍ക്ക്
X

നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ഥികളില്ലാതെ കുഴങ്ങിയ ഗുരുവായൂര്‍ മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായരെ എന്‍.ഡി.എ പിന്തുണയ്ക്കും. സ്ഥാനാര്‍ഥിയില്ലാത്ത തലശേരിയില്‍ എന്തു നിലപാട് എടുക്കണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.

ഗുരുവായൂര്‍ മണ്ഡലത്തില്‍ ദിലീപ് നായരെ പിന്തുണക്കാന്‍ ബി.ജെ.പി ജില്ലാ ഘടകം ശുപാര്‍ശ ചെയ്തു. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വൈകീട്ടോടെ തീരുമാനം ഉണ്ടാകും. തലശേരിയിലെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥിയായ മ​ഹി​ള മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡന്‍റും ബി.​ജെ.​പി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി അം​ഗ​വു​മാ​യ അ​ഡ്വ. നി​വേ​ദി​ത​യു​ടെ നാമനിർദേശക പത്രിക വരണാധികാരി തള്ളിയിരുന്നു. ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡന്‍റിന്‍റെ ഒ​പ്പി​ല്ലാ​ത്ത സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ച്ച​താ​ണ് നി​വേ​ദി​ത​യു​ടെ പ​ത്രി​ക തള്ളാൻ കാ​ര​ണം. ഇതിനെതിരെ നിവേദിത ഹൈകോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാൻ കോടതി തയാറായില്ല.

ഡ​മ്മി ഇ​ല്ലാ​ത്ത​തി​നാ​ൽ ഗു​രു​വാ​യൂ​ർ മ​ണ്ഡ​ല​ത്തി​ൽ എ​ൻ.​ഡി.​എ​ക്ക് ഇതോടെ സ്ഥാ​നാ​ർ​ഥി ഇ​ല്ലാ​താ​യി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story