Quantcast

കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി മാറുന്നത് ഷര്‍ട്ട് മാറുന്നത് പോലെയെന്ന് മുഖ്യമന്ത്രി

ആരൊക്കെ വോട്ട് മറിച്ചാലും ഇക്കുറി നേമത്ത് എല്‍ഡിഎഫ് തന്നെ ജയിക്കുമെന്ന് മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Published:

    27 March 2021 1:36 AM GMT

കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി മാറുന്നത് ഷര്‍ട്ട് മാറുന്നത് പോലെയെന്ന് മുഖ്യമന്ത്രി
X

നേമത്ത് വോട്ട് കച്ചവടം ഓര്‍മപ്പെടുത്തി മുഖ്യമന്ത്രിയുടെ പ്രചരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് കിട്ടിയതായി ഒ. രാജഗോപാല്‍ പറഞ്ഞത് ഓര്‍മിപ്പിച്ച് ഇത്തവണയും അതിനൊക്കെ സാധ്യതയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഇത്തവണ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. അതിനിടെയാണ് നേമത്ത് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് കച്ചവടം പരോക്ഷമായി ഉയര്‍ത്തിയത്.

ഈ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നേമത്ത് യുഡിഎഫ് -ബിജെപി ധാരണയെന്ന ആരോപണം ഇതാദ്യമായാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്നത്. ആരൊക്കെ വോട്ട് മറിച്ചാലും ഇക്കുറി നേമത്ത് എല്‍ഡിഎഫ് തന്നെ ജയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞുവച്ചു. ബിജെപിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുകയും ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ പ്രചാരണം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story