Quantcast

'ഞാന്‍ വന്നതിന് ശേഷം ബി.ജെ.പി അടിമുടി മാറി' കാരണം തന്‍റെ പ്രതിച്ഛായയെന്ന് ഇ ശ്രീധരന്‍

ഈ മാറിയ സാഹചര്യത്തില്‍ 40 മുതല്‍ 75 വരെ സീറ്റുകള്‍ ബി.ജെ.പിക്ക് നേടാനാവുമെന്നും ഇ ശ്രീധരന്‍

MediaOne Logo

Web Desk

  • Published:

    28 March 2021 11:17 AM GMT

ഞാന്‍ വന്നതിന് ശേഷം ബി.ജെ.പി അടിമുടി മാറി കാരണം തന്‍റെ പ്രതിച്ഛായയെന്ന് ഇ ശ്രീധരന്‍
X

സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രതിച്ഛായ മാറിയതായി ഇ ശ്രീധരന്‍. അതുകൊണ്ട് തന്നെ ഇത്തവണ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും ഇ ശ്രീധരന്‍ അവകാശപ്പെട്ടു. തന്‍റെ വരവോടെയാണ് ബി.ജെ.പിയുടെ പ്രതിച്ഛായ മാറിയതെന്നും അതിന് പിന്നാലെയാണ് പലരും കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് വരാന്‍ താല്‍പര്യപ്പെട്ടതെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. ഇ ശ്രീധരന്‍ ന്യൂസബിളിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായാണ് ശ്രീധരന്‍ ബി.ജെ.പി അംഗത്വമെടുക്കുന്നത്. പിന്നാലെ പാലക്കാട് നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ബിജെപി അദ്ദേഹത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ‘തന്‍റെ വരവോടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രതിച്ഛായ മാറി, ഈ മാറിയ സാഹചര്യത്തില്‍ 40 മുതല്‍ 75 വരെ സീറ്റുകള്‍ ബി.ജെ.പിക്ക് നേടാനാവും. 70 സീറ്റിന് മുകളില്‍ നേടിയാല്‍ മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സാധിക്കും ’ ഇ.ശ്രീധരന്‍ പറഞ്ഞു.

രാജ്യത്ത് പൊതുവായി തനിക്ക് ലഭിക്കുന്ന സ്വീകാര്യതയും പ്രതിച്ഛായയും പാലക്കാട് മത്സരിക്കുമ്പോള്‍ സഹായകരമാകും, മാറിമാറിവന്ന ഇടത്-വലത് സർക്കാരുകൾ കേരളത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ആന്ധ്രാ, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ എത്ര വേഗമാണ് പുരോഗതിയിലേക്ക് പോകുന്നതെന്നും ശ്രീധരൻ അഭിപ്രായപ്പെട്ടു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story