ശബരിമലയിൽ കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഢിത്തം, ഖേദപ്രകടനത്തിന് പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എം. എം മണി
ശബരിമലയിൽ ഖേദപ്രകടനം നടത്തിയ കടകംപള്ളിക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എംഎം മണി. മീഡിയവൺ റോഡ് ടു വോട്ടിലായിരുന്നു മണിയുടെ പ്രതികരണം
ശബരിമലയിൽ ഖേദപ്രകടനം നടത്തിയ കടകംപള്ളിക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എം.എം മണി. കടകംപള്ളി മാപ്പ് പറഞ്ഞത് വിഢിത്തം. ഖേദപ്രകടനത്തിന് ആരെയും പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ല. ഇതിൽ പാർട്ടിക്ക് യാതൊരു ഉത്തരവാദിത്ത്വവുമില്ല. യെച്ചൂരി പറഞ്ഞതാണ് പാർട്ടി നിലപാടെന്നും മണി പറഞ്ഞു. മീഡിയവൺ റോഡ് ടു വോട്ടിലായിരുന്നു മണി യുടെ പ്രതികരണം.
തുടർഭരണം ലഭിച്ചാൽ സിപിഎം തകരുമെന്ന എ. കെ ആന്‍റണിയുടെ പ്രസ്താവനയെയും മന്ത്രി എം എം മണി വിമര്‍ശിച്ചു. ആന്‍റണി ഹൈക്കമാൻഡിനെ ഉപദേശിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്തിയാൽ മതി. ആന്‍റണി രാഷ്ട്രീയമായി ആത്മഹത്യ ചെയ്തയാളാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഡൽഹിയിൽ നിന്ന് പ്രസംഗിക്കാൻ വേണ്ടി മാത്രമാണ് ആന്‍റണി വന്നതെന്നും എം. എം മണി വിമർശിച്ചു. ഉടുമ്പന്‍ചോലയില്‍ ആരെന്തെല്ലാം ചെയ്താലും ഞങ്ങള്‍ ജയിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും മണി പറഞ്ഞു.
Adjust Story Font
16