ലവ് ജിഹാദ് ആരോപണം; മുസ്‌ലിം സമുദായത്തെ മുൻനിർത്തി ഇടതുപക്ഷം ധ്രുവീകരണത്തിന് ശ്രമിക്കുന്നു : എസ്.ഐ.ഒ
"സംശയത്തിന്റെ ആർ.എസ്.എസ് യുക്തിയാണ് ജോസ് കെ മാണി മുസ്‌ലിം സമുദായത്തിനു നേരെ ഉന്നയിക്കുന്നത്"
മുസ്ലിം സമുദായത്തെ ഇടതുപക്ഷം ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം. സുപ്രീംകോടതിയും പോലീസും വരെ തള്ളികളഞ്ഞ ലവ് ജിഹാദ് ആരോപണം ഇടതുമുന്നണിയിലെ ഒരു കക്ഷി ഉന്നയിക്കുന്നത് അത്ര നിഷ്കളങ്കമായി തോന്നുന്നില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
"മുസ്‌ലിമിന്റെ രാജ്യസ്നേഹത്തേയും പൗരത്വത്തെയും മുതൽ അവന്റെ തൊപ്പിയും താടിയും അടക്കമുള്ള സകലതിനേയും സംശയത്തിന്റെ കണ്ണുകളിൽ നിലനിർത്തുക എന്നതാണ് ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന മുസ്‌ലിംവിരുദ്ധ പൊതു ബോധത്തിൻറെ അടിസ്ഥാനം. ആ പൊതു ബോധത്തിന്റെ തണലിൽ നിന്നുകൊണ്ടാണ് അവർ ഇവിടെ മുസ്‌ലിംവിരുദ്ധ വംശഹത്യ പദ്ധതി നടപ്പാക്കി കൊണ്ടിരിക്കുന്നത്.അതേ സംശയത്തിന്റെ ആർ.എസ്.എസ് യുക്തിയാണ് ജോസ് കെ മാണി മുസ്‌ലിം സമുദായത്തിനു നേരെ ഉന്നയിക്കുന്നത്. " - അദ്ദേഹം കുറിച്ചു
'അമീർ- ഹസൻ-കുഞ്ഞാലികുട്ടി കൂട്ടുകെട്ട്' പ്രസ്താവന മുതൽ പു.ക.സയുടെ വീഡിയോ വരെ മുസ്ലിം സമുദായത്തെ മുൻനിർത്തി ഒരു ധ്രുവീകരണത്തിനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്നും അംജദ് അലി ആരോപിച്ചു.
Adjust Story Font
16