തൃശൂര്‍ പൂരം; പത്മജയുടെ സത്യാഗ്രഹം ആരംഭിച്ചു, സത്യാഗ്രഹമല്ല, അത്യാഗ്രഹമാണ് നടത്തുന്നതെന്ന് സുനില്‍ കുമാര്‍
ദേവസ്വം ഭാരവാഹികളുടെ യോഗം വിളിച്ച മന്ത്രി ചട്ടലംഘനം നടത്തിയെന്ന് ടി.എൻ പ്രതാപൻ എം.പി ആരോപിച്ചു
തൃശൂർ പൂരം പ്രചരണ ആയുധമാക്കി യു.ഡി. എഫ്. തൃശൂർ പൂരം നടത്തുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർഥി പത്മജ വേണുഗോപാൽ സത്യഗ്രഹ സമരം ആരംഭിച്ചു. പത്മജയുടേത് സത്യാഗ്രഹമല്ല അത്യാഗ്രഹമാണെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. ദേവസ്വം ഭാരവാഹികളുടെ യോഗം വിളിച്ച മന്ത്രി ചട്ടലംഘനം നടത്തിയെന്ന് ടി.എൻ പ്രതാപൻ എം.പി ആരോപിച്ചു.
നിയന്ത്രണങ്ങളില്ലാതെ പൂരം പ്രദർശനം നടത്താൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ രേഖാമൂലം ഉറപ്പ് വേണമെന്നാണ് പത്മജയുടെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ടാണ് സത്യാഗ്രഹം നടത്തിയത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പൂരം തൃശൂരിൽ പ്രചരണ വിഷയമാവുകയാണ്.
Next Story
Adjust Story Font
16