നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടി ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയും
ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി അനന്യകുമാരി അലക്സാണ് മത്സരിക്കുന്നത്
നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ നിന്നും ജനവിധി തേടി ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയും. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി അനന്യകുമാരി അലക്സാണ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ എന്ന പ്രത്യേകത കൂടിയുണ്ട് അനന്യക്ക്.
അധികാര രാഷ്ട്രീയത്തിനപ്പുറം ക്ഷേമ രാഷ്ട്രമാണ് ഡി.എസ്.ജെ.പി അഥവാ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി മുന്നോട്ട് വെക്കുന്നതെന്ന് സ്ഥാനാര്‍ത്ഥി അനന്യകുമാരി പറയുന്നു. കേരളത്തില്‍ പത്തോളം മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് കൊല്ലം പെരുമണ്‍ സ്വദേശിയായ താന്‍ വേങ്ങരയിലെ സ്ഥാനാര്‍ഥിയായതെന്നും അനന്യ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് രേഖപ്പെടുത്താനായി ചില വാഗ്ദാനങ്ങള്‍ കൂടി ഡിഎസ്ജെപി സ്ഥാനാര്‍ത്ഥി മുന്നോട്ട് വെക്കുന്നുണ്ട്. മണ്ഡലത്തില്‍ സജീവ പ്രചാരണവും സ്ഥാനാര്‍ത്ഥി ആരംഭിച്ചു കഴിഞ്ഞു. വോട്ടര്‍മാരോട് വോട്ട് തേടി റോഡ് ഷോ ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികള്‍ കൂടി നടത്തുമെന്നും അനന്യ കുമാരി അലക്സ് പറയുന്നു, വേങ്ങരയിലെ രാഷ്ട്രീയ ഭൂപടത്തില്‍ തന്‍റേതായ അടയാളപ്പെടുത്തലുണ്ടാകുമെന്നുമാണ് അനന്യ കുമാരി അവകാശപ്പെടുന്നത്.
Adjust Story Font
16