Quantcast

'രാമക്ഷേത്രത്തിന് സംഭാവന നൽകിയപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചതും ഇതേ ആളുകൾ': പി.സി ജോർജ്

"തിരഞ്ഞെടുപ്പ് പര്യടനത്തിൽ കൂവി ഓടിക്കാൻ ശ്രമിച്ചതും ഇതേ ആളുകൾ"

MediaOne Logo

Web Desk

  • Published:

    31 March 2021 4:30 AM GMT

രാമക്ഷേത്രത്തിന് സംഭാവന നൽകിയപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചതും ഇതേ ആളുകൾ: പി.സി ജോർജ്
X

ജോസ് കെ മാണി ഭയക്കുന്നതും എൽദോ കുന്നപ്പള്ളിയെ ഭീഷണിപ്പെടുത്തിയതും ഒരേ ആളുകളെന്ന് പിസി ജോർജ്. രാമക്ഷേത്രത്തിന് സംഭാവന നൽകിയപ്പോൾ തന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചതും ഇതേ ആളുകളാണ് എന്നും ജോർജ് ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് ജോർജിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം

മതേതര കേരളം എന്ന് നമ്മൾ അഭിമാനിക്കുന്ന ഈ നാട്ടിൽ കഴിഞ്ഞ കുറച്ചു മാസങ്ങളിൽ സംഭവിച്ച കുറച്ചു കാര്യങ്ങൾ . ലവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞ ജോസ് കെ മാണി ഒരു മണിക്കൂറിൽ തിരുത്തി പറഞ്ഞു . കെ സി ബി സിയുടെയടക്കം പിന്തുണ ലഭിച്ചിട്ടും എന്ത് കൊണ്ട് ജോസ് കെ സി ബി സിയെ വരെ തള്ളി നിലപാട് മാറ്റി ? ആരെയാണ് ജോസ് ഭയക്കുന്നത് ?

രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയ എൽദോസ് കുന്നപ്പള്ളി എന്തുകൊണ്ട് കൊടുത്ത സംഭാവന തിരിച്ചു വാങ്ങി ? ആരാണ് എൽദോയെ ഭീഷണിപ്പെടുത്തിയത് ? ആരോടാണ് എൽദോ ഇതിന്റെ പേരിൽ മാപ്പു പറഞ്ഞത് ? ഉത്തരം എല്ലാവർക്കും അറിയാം . പക്ഷെ പറയാൻ പലരുടെയും നാവു പൊങ്ങില്ല . ജോസ് ഭയക്കുന്നതും , എൽദോയെ ഭീഷണിപ്പെടിത്തിയതും ഒരേ നുകത്തിൽ കെട്ടപ്പെട്ട ആളുകൾ.

വിശ്വാസ സംരക്ഷണ വിഷയത്തിൽ പോരാടിയപ്പോൾ , അതിന്റെ പേരിൽ ബി ജെ പി സ്ഥാനാർത്ഥിയെ പരസ്യമായി പിന്തുണച്ചപ്പോൾ എന്നെ ഊര് വിലക്കിയത് ഇതേ ആളുകൾ . ഒരിക്കൽ കൂടെ നിന്നവരുടെ തീവ്രവാദത്തിനും കൊള്ളരുതായ്മകൾക്കുമെതിരെ സംസാരിച്ചപ്പോൾ എന്നെ ഒരു സമുദായത്തിന്റെ മുഴുവൻ ശത്രുവായി മുദ്രകുത്തിയതും ഇതേ ആളുകൾ.

രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചതും ഇതേ ആളുകൾ . ഈ കാരണങ്ങളാൽ ,തിരഞ്ഞെടുപ്പ് പര്യടനത്തിൽ കൂവി ഓടിക്കാൻ ശ്രമിച്ചതും ഇതേ ആളുകൾ . എന്നിട്ടും ഈ നാടിന്റെ പേരാണ് രസം . "മതേതര കേരളം ". ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story