രമേശ് ചെന്നിത്തല ജനങ്ങളുടെ വിവരങ്ങള്‍ ചോർത്തിയെന്ന് എം.എ ബേബി
പ്രതിപക്ഷ നേതാവ് വിവരങ്ങൾ പുറത്തുവിട്ടത് സിംഗപ്പൂരിൽ ഹോസ്റ്റ് ചെയ്ത വെബ്സൈറ്റിലൂടെയാണെന്നും എം.എ ബേബി
വ്യാജവോട്ട് പട്ടിക പുറത്തുവിട്ടതിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനങ്ങളുടെ ഡാറ്റ ചോർത്തിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ചെന്നിത്തല വിവരങ്ങൾ പുറത്തുവിട്ടത് സിംഗപ്പൂരിൽ ഹോസ്റ്റ് ചെയ്ത വെബ്സൈറ്റിലൂടെയാണ്. വ്യക്തികളുടെ അനുമതിയോടെയല്ല വിവരങ്ങൾ പ്രസിദ്ധീകരിച്ചതെന്നും എം.എ ബേബി കുറ്റപ്പെടുത്തി.
വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച രമേശ് ചെന്നിത്തല, ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റ് വഴി 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിവരമാണ് പുറത്ത് വിട്ടത്. കള്ളവോട്ട് തടയാൻ കോടതി മാർഗനിർദേശവും തെരെഞ്ഞടുപ്പ് കമ്മീഷൻ ഇടപെടലും മാത്രം മതിയാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ये à¤à¥€ पà¥�ें- ഇരട്ടവോട്ടുകൾ: ലിസ്റ്റ് പുറത്തുവിട്ട് ചെന്നിത്തല
Next Story
Adjust Story Font
16