Quantcast

'ഈ സര്‍ക്കാരിന്‍റെ കാലത്ത് സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇടിഞ്ഞു' കണക്കുകള്‍ ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി

യു.ഡി.എഫ് കാലത്തെയും എല്‍.ഡി.എഫ് ഭരണകാലയളവിലെയും കണക്കുകള്‍ പങ്കുവെച്ചുകൊണ്ടാണ് ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനം

MediaOne Logo

Web Desk

  • Published:

    1 April 2021 12:38 PM GMT

ഈ സര്‍ക്കാരിന്‍റെ കാലത്ത് സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇടിഞ്ഞു കണക്കുകള്‍ ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി
X

ഇടതുപക്ഷ ഭരണത്തിന് കീഴില്‍ സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പിന്നോട്ടുപോയെന്ന് ചൂണ്ടിക്കാട്ടി ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. യു.ഡി.എഫ് കാലത്തെയും എല്‍.ഡി.എഫ് ഭരണകാലയളവിലെയും കണക്കുകള്‍ പങ്കുവെച്ചുകൊണ്ടാണ് ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനം.

യു.ഡി.എഫ് സർക്കാരിന്‍റെ ഭരണകാലത്ത് ജനക്ഷേമ പദ്ധതികളും, നവരത്ന പദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം കേരളത്തിന്‍റെ വളർച്ചാനിരക്കിലും സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആ കണക്കുകളെല്ലാം ദേശീയ സൂചികകളിൽ പ്രതിഫലിച്ചിരുന്നുവെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി കേരളം ഒന്നാമതാണെന്ന് പറയാൻ പത്രപരസ്യങ്ങളുടെ ആവശ്യം അന്ന് വേണ്ടി വന്നില്ലെന്നും പിണറായി സര്‍ക്കാരിനെ പരിഹസിച്ചു.

യുഡിഎഫ് സർക്കാരിന്റെ കാലത്തു ജനക്ഷേമ പദ്ധതികളും, നവരത്ന പദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം കേരളത്തിന്റെ...

Posted by Oommen Chandy on Thursday, April 1, 2021

ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

യുഡിഎഫ് സർക്കാരിന്റെ കാലത്തു ജനക്ഷേമ പദ്ധതികളും, നവരത്ന പദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം കേരളത്തിന്റെ വളർച്ചാനിരക്കിലും ശ്രദ്ധിച്ചിരുന്നു. അവയെല്ലാം ദേശീയ സൂചികകളിൽ പ്രതിഫലിച്ചിരുന്നു. അതുകൊണ്ട് തന്നെ വിവിധ മേഖലകളിൽ കേരളം ഒന്നാമതെന്ന് പറയുവാൻ വിലകൂടിയ പത്രപരസ്യങ്ങളുടെ ആവശ്യം വേണ്ടി വന്നില്ല.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story