'മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരുകൾ പറയാൻ നിർബന്ധിച്ചു' ഇ.ഡിക്കെതിരെ സന്ദീപ് നായർ മൊഴി നൽകിയതായി സൂചന
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായർ ഇ.ഡിക്കെതിരെ മൊഴി നൽകിയതായാണ് സൂചന.
ഇ.ഡിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ചോദ്യം ചെയ്യുന്നത് പൂർത്തിയായി. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായർ ഇ.ഡിക്കെതിരെ മൊഴി നൽകിയതായാണ് സൂചന. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരുകൾ പറയാൻ നിർബന്ധിച്ചെന്ന വെളിപ്പെടുത്തൽ ആവർത്തിച്ചെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഇഡിക്കെതിരായ കേസിലാണ് സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. നിലവില്‍ ഇ.ഡിക്കെതിരായി രണ്ടു കേസുകളാണ് ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആണ് സന്ദീപിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂർ നീണ്ടു.
Next Story
Adjust Story Font
16