Quantcast

ഡോ. ആസാദ് മൂപ്പന്‍ സാഫി ചെയര്‍മാനായി ചുമതലയേറ്റു

ഡോ. പി. മുഹമ്മദ് അലി ചെയര്‍മാന്‍ എമരിറ്റസ് ഓഫ് സാഫി ആയി തുടരും

MediaOne Logo

Web Desk

  • Published:

    2 April 2021 8:50 AM GMT

ഡോ. ആസാദ് മൂപ്പന്‍ സാഫി ചെയര്‍മാനായി ചുമതലയേറ്റു
X

കൊച്ചി: ഡോ. ആസാദ് മൂപ്പന്റെ അധ്യക്ഷതയില്‍ സോഷ്യല്‍ അഡ്വാന്‍സ്‌മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (സാഫി-SAFI)യുടെ പുതിയ കമ്മിറ്റി ചുമതലയേറ്റു. വൈസ് ചെയര്‍മാന്‍മാരായി പി.കെ. അഹമ്മദ്, ഡോ. പി.എ. ഇബ്രാഹിം ഹാജി, ട്രഷററായി സി.പി. കുഞ്ഞു മുഹമ്മദ്, ജനറല്‍ സെക്രട്ടറിയായി എം.എ. മെഹബൂബ്, ജോയിന്റ് സെക്രട്ടറിയായി ഡോ. അമീര്‍ അഹമ്മദും ചുമതലയേറ്റു. ഡോ. പി. മുഹമ്മദ് അലി ചെയര്‍മാന്‍ എമരിറ്റസ് ഓഫ് സാഫി ആയി തുടരും.

സാഫി മുന്‍ ചെയര്‍മാനായ സി.എച്ച്. അബ്ദുല്‍ റഹീം പ്രസിഡന്റായും, അമീര്‍ അഹമ്മദ്, ഡോ. അബ്ദുല്‍ സലാം അഹമ്മദ്, കെ.വി. അബ്ദുല്‍ അസീസ്, ഇസെഡ് ഖദീജ, മുഹമ്മദ് അലി എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും സാഫി മിഷന്‍ 2030 പരിവര്‍ത്തന സമിതിയെയും ഇതോടൊപ്പം തെരഞ്ഞെടുത്തു.

പി.കെ അഹമ്മദ്, ഡോ. പി.എ ഇബ്രാഹിം ഹാജി, ഡോ. പി മുഹമ്മദലി



സമുദായത്തിന്റെ വിദ്യാഭ്യാസ, നേതൃത്വ ശാക്തീകരണം ഉറപ്പുവരുത്തുക എന്ന ദീര്‍ഘ വീക്ഷണത്തോടെ 2001 ലാണ് സാഫി സ്ഥാപിതമായത്. വിശാലമായ വാഴയൂര്‍ കാമ്പസിലെ മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നിലവില്‍ 1500 വിദ്യാര്‍ത്ഥികളുള്‍ക്കൊള്ളുന്ന 12 ബിരുദതല കോഴ്‌സുകളും, 6 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും നല്‍കിവരുന്നു.

2025 ഓടെ ഇനിപ്പറയുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പുതുതായി നിയമിതരായ ഭാരവാഹികള്‍, പരിവര്‍ത്തന സമിതിയുമായി ചേര്‍ന്നുകൊണ്ട് സജീവമായി പ്രവര്‍ത്തിക്കും.

1. 2025 ഓടെ ഒരു ഓട്ടോണമസ് ഡിഗ്രി ഗ്രാന്റിങ് കോളേജ് സ്ഥാപിക്കുക.
2. ഒരു ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിംഗ് (ഒഡിഎല്‍) പ്ലാറ്റ്‌ഫോം സജ്ജമാക്കുക.
3. സിവില്‍ സര്‍വീസ് പരീക്ഷകള്‍, യുവ ആഗോള നേതൃത്വ പരിപാടികള്‍ എന്നിവയ്ക്ക് അവസരങ്ങള്‍ നല്‍കുന്നതിന് ഒരു ലീഡര്‍ഷിപ്പ് അക്കാദമിയും എച്ച്ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിക്കുക.
4. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സോഷ്യല്‍ സയന്‍സസ്, ജേണലിസം തുടങ്ങിയ മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 25 കോടി രൂപയുടെ ബജറ്റ് ഉള്‍ക്കൊള്ളുന്ന ഒരു വികസന പരിപാടി എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവിഷ്‌കരിച്ചിട്ടുണ്ട്. സംരംഭങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ഇതിനകം തന്നെ സാഫിയുടെ ട്രസ്റ്റികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story