സൈബർ പോരാളികൾക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
നിസ്തുലമായ സേവനമാണ് അവർ ചെയ്യുന്നത്.
സിപിഎമ്മിനു വേണ്ടി അഹോരാത്രം പണിയെടുക്കുന്ന സൈബർ പോരാളികൾക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തിന്റെ പ്രചാരകർ പി.ആർ. ഏജൻസികളല്ല.
സത്യാനന്തരകാലത്തെ മാധ്യമങ്ങളുടെ കെട്ടുകഥകള്‍ പൊളിക്കുന്നത് സൈബർ ലോകത്തെ സഖാക്കളാണ്. നിസ്തുലമായ സേവനമാണ് അവർ ചെയ്യുന്നത്. നിതാന്ത്ര ജാഗ്രതയോടെ ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരുന്ന സോഷ്യല്‍ മീഡിയയിലെ സഖാക്കളോട് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസത്യങ്ങള്‍ ആയുധമാക്കി ഇടതുപക്ഷത്തെ വേട്ടയാടിയപ്പോള്‍ ആ തിന്മയ്ക്കെതിരേ സമൂഹമാധ്യമങ്ങളെ വേദിയാക്കിയ സുഹൃത്തുകള്‍ ആയിരക്കണക്കിനാണ്. ഒരു അവകാശവാദവും ഉയര്‍ത്താതെ എല്‍ഡിഎഫിനു കാവലായി നില്ക്കുന്ന സൈബര്‍ സഖാക്കള്‍ക്ക അഭിവാദ്യവും നന്ദിയും അറിയിക്കുന്നെന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
Next Story
Adjust Story Font
16