Quantcast

അദാനിയുമായി കരാറില്ലെന്ന് എം.എം. മണി

കേന്ദ്ര സർക്കാരിന്‍റെ നിർദേശപ്രകാരമാണ് പുറമേനിന്ന് വൈദ്യുതി വാങ്ങുന്നത്.

MediaOne Logo

Web Desk

  • Published:

    2 April 2021 8:05 AM GMT

അദാനിയുമായി കരാറില്ലെന്ന് എം.എം. മണി
X

വൈദ്യുതി വകുപ്പ് അദാനിയുമായി കരാറുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി എം.എം. മണി. കേന്ദ്ര സർക്കാരിന്‍റെ നിർദേശപ്രകാരമാണ് പുറമേ നിന്ന് വൈദ്യുതി വാങ്ങുന്നത്.

പൊതുമേഖലാ സ്ഥാപനത്തിൽ നിന്ന് മാത്രമാണ് വൈദ്യുതി വാങ്ങുന്നതെന്നും വിവരങ്ങൾ വൈദ്യുതി വകുപ്പിന്‍റെ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും എം.എം. മണി പറഞ്ഞു.

അദാനി-കെ.എസ്.ഇ.ബി കരാറിൽ വൻ അഴിമതിയെന്നാണ് ചെന്നിത്തലയുടെ ആരോപണം. 8850 കോടിയുടേതാണ് കരാർ വഴി 1000 കോടി രൂപ അദാനിക്ക് ലാഭമുണ്ടാകുമെന്നാണ് ആരോപണം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story