'പുഞ്ചിരിക്കൂ തൃത്താല'; ഗവ. ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്‍റെ ഫോട്ടോ പങ്കുവെച്ച് വി.ടി ബല്‍റാം
തൃത്താലയില്‍ ഒരു ഗവണ്‍മെന്‍റ് കോളേജില്ലെന്നും ഒരു ബാച്ച് പോലും അവിടെ നിന്ന് പഠിച്ചു പുറത്തിറങ്ങിയിട്ടില്ലെന്നും സി.പി.എം തൃത്താല ഏരിയാ സെക്രട്ടറി പി.എന്‍ മോഹനന്‍ ആരോപിച്ചിരുന്നു
തൃത്താല മണ്ഡലത്തിലെ സര്‍ക്കാര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്‍റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്ന ഇടതു നേതാക്കളുടെ ആരോപണത്തിനും സൈബര്‍ പ്രചരണത്തിനുമെതിരെ മറുപടിയുമായി സിറ്റിങ് എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ വി.ടി ബല്‍റാം. 'സ്മൈല്‍ തൃത്താല' എന്ന അടിക്കുറിപ്പോടെ തൃത്താല ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്‍റെ ഫോട്ടോ പങ്കുവെച്ചാണ് വി.ടി ബല്‍റാം മറുപടി നല്‍കിയത്.
Smile Thrithala🥰
Posted by VT Balram on Saturday, April 3, 2021
തൃത്താലയില്‍ ഒരു ഗവണ്‍മെന്‍റ് കോളേജില്ലെന്നും ഒരു ബാച്ച് പോലും അവിടെ നിന്ന് പഠിച്ചു പുറത്തിറങ്ങിയിട്ടില്ലെന്നും സി.പി.എം തൃത്താല ഏരിയാ സെക്രട്ടറി പി.എന്‍ മോഹനന്‍ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെ ഇതേ ആരോപണവുമായി ഇടതുപക്ഷ അനുകൂല പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരണവും നടത്തി. ഇതിനെതിരെയാണ് വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
അതെ സമയം പോരാട്ടം മുറുകിയ തൃത്താലയില്‍ ഇടതു സ്ഥാനാര്‍ഥി എം.ബി രാജേഷിന്‍റെ പ്രചാരണത്തിനായി എഴുത്തുകാരായ കെ.ആര്‍ മീര, ബെന്യാമിന്‍, സുസ്‌മേഷ് ചന്ദ്രോത്ത്, ചലച്ചിത്ര നടി എന്‍.പി നിസ എന്നിവരെത്തി.
Adjust Story Font
16