പരസ്യ പ്രചരണം അവസാനിച്ചതോടെ കൊല്ലത്ത് വ്യാപക അക്രമം
കൊല്ലം കരുകോണിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണം അവസാനിച്ചതോടെ കൊല്ലത്ത് വ്യാപക അക്രമം. കൊല്ലം കരുകോണിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. ചടയമംഗലത്തും കരുനാഗപ്പളളിയിലും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിനിടെയാണ് കൊല്ലം കരുകോണിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ഇതേതുടന്ന് പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചലിലെ കോൺഗ്രസ് ഓഫീസിൽ വാളുമായി എത്തി യുവാവ് പ്രവർത്തകരെ ഭീഷണിപ്പെടുത്തി
അഞ്ചൽ സ്വദേശി ഷാനുവിനെ അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തു കരുകോണിൽ നടന്ന സംഘർഷത്തിൽ തന്‍റെ സുഹൃത്തിനെ മർദ്ദിച്ചെന്നാരോപിച്ചാണ് ഷാനു വാളുമായി എത്തിയത്. ചടയമംഗലം നിയോജക മണ്ഡലത്തിലെ കടയ്ക്കലിൽ ബി.ജെ.പിയുടെ പ്രചാരണ വാഹനത്തിനു നേരെ സി.പി.എം ആക്രമണമുണ്ടായതായാണ് പരാതി. മൂന്നു ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു.
കുമ്മിളിൽ നിന്നു ബി.ജെ.പിയുടെ പ്രചരണ വാഹനം കടയ്ക്കലിൽ എത്തിയപ്പോഴാണ് സി.പി.എം പ്രവർത്തകർ ആക്രമിച്ചതെന്നാണ് പരാതി. കരുനാഗപ്പള്ളി കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് മെമ്പറും ബി.ജെ.പി പ്രവർത്തകനുമായ അജീഷ് ആനന്ദന് മർദ്ദനമേറ്റു. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐയാണെന്ന് ബി.ജെ.പി ആരോപിച്ചു
Adjust Story Font
16