'മുന്നോക്ക സമുദായത്തിലെ പാവങ്ങള്‍ക്ക് സംവരണം പ്രഖ്യാപിച്ചത്, ഇടപ്പെട്ടത് ഞങ്ങളാണ്'; സുകുമാരന്‍ നായര്‍ക്കെതിരെ എ.കെ ബാലൻ
ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയതിനെതിരെ സി.പി.എം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം കൊടുക്കണമെന്ന് പറഞ്ഞത് തങ്ങളാണെന്ന് എ.കെ ബാലൻ. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടാകണമെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു എ.കെ ബാലൻ.
വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പേരാട്ടമാക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റുന്ന ബോധത്തിലേക്ക് അദ്ദേഹം തരം താണുപോകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ബാലൻ പറഞ്ഞു. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയതിനെതിരെ സി.പി.എം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മന്ത്രി എ.കെ ബാലനാണ് പരാതി നല്‍കിയത്.
ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധവും വെല്ലുവിളിയുമാണ്. മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണം. ഇത് ഇടതുമുന്നണിയെ തോൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. ശബരിമലയിൽ ഇപ്പോൾ പ്രശ്നമൊന്നുമില്ല. മുഖ്യമന്ത്രി പറഞ്ഞ ബോംബ് ഇതാണ്." - അദ്ദേഹം പറഞ്ഞു
Adjust Story Font
16