എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ; കോവിഡ് പശ്ചാത്തലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..
റമദാൻ പരിഗണിച്ച് ഏപ്രിൽ 15 മുതൽ എസ്എസ്എല്‍സി പരീക്ഷ രാവിലെ നടത്തും.
ഈ വർഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നാളെ തുടങ്ങും. എട്ട് ലക്ഷത്തി അറുപത്തെട്ടായിരം വിദ്യാർഥികളാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾ എഴുതുക. പ്ലസ് ടു പരീക്ഷ രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചക്ക് ശേഷവുമാണ് നടക്കുക.
റമദാൻ പരിഗണിച്ച് ഏപ്രിൽ 15 മുതൽ എസ്എസ്എല്‍സി പരീക്ഷ രാവിലെ നടത്തും. ഹയർ സെക്കന്ററി പരീക്ഷ ഏപ്രിൽ 26നും എസ്എസ്എല്‍സി പരീക്ഷ ഏപ്രിൽ 29നും അവസാനിക്കും. മാർച്ച് 17 മുതൽ നടക്കാനിരുന്ന പരീക്ഷകൾ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് മാറ്റിയത്.
പരീക്ഷയ്ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· യാത്രാവേളയിലും പരീക്ഷാഹാളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക
· പരീക്ഷയ്ക്ക് മുമ്പും ശേഷവും കൂട്ടുകാരുമൊത്ത് കൂട്ടംകൂടി നില്‍ക്കാതിരിക്കുക
· മാതാപിതാക്കള്‍ കഴിവതും വിദ്യാര്‍ത്ഥികളെ അനുഗമിക്കാതിരിക്കുക
· പരീക്ഷാഹാളില്‍ പഠനോപകരണങ്ങള്‍ പരസ്പരം പങ്കുവെക്കാതിരിക്കുക.
· പരീക്ഷക്ക് ശേഷം ഹാളില്‍ നിന്ന് സാമൂഹ്യ അകലം പാലിച്ച് മാത്രം പുറത്തിറങ്ങുക
· ക്വാറന്റൈന്‍ സമയം പൂര്‍ത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കോവിഡ് ലക്ഷണങ്ങളുള്ളതുമായ വിദ്യാര്‍ത്ഥികള്‍ വിവരം പരീക്ഷാ കേന്ദ്രത്തില്‍ അറിയിക്കുക
Adjust Story Font
16