Quantcast

'മകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല': പി.ജയരാജന്‍

ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് യോജിക്കുന്നില്ലെന്നും പി ജയരാജന്‍.

MediaOne Logo

Web Desk

  • Updated:

    2021-04-07 08:17:22.0

Published:

7 April 2021 8:20 AM GMT

മകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല: പി.ജയരാജന്‍
X

പാനൂർ കൊലപാതകത്തിന് പിന്നാലെ മകൻ ജയിൻ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ പ്രതികരണവുമായി പി.ജയരാജന്‍. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് യോജിക്കുന്നില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പി ജയരാജന്‍ വ്യക്തമാക്കുന്നു.

പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്പോൾ ചാനലുകളിൽ എന്റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാർത്തയായതായി കണ്ടു.ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല.

പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല.ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്.

ഇപ്പോൾ ചാനലുകളിൽ എന്റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാർത്തയായതായി കണ്ടു.ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു...

Posted by P Jayarajan on Wednesday, April 7, 2021

'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന ഒറ്റവരി പോസ്റ്റായിരുന്നു ജയിന്‍ രാജിന്റേത്. പാനൂരിൽ മുസ്‌ലിം ലീഗ്‌ പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു ജയിന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേരാണ് ജയിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്.

അതേസമയം മന്‍സൂറിന്റെ കൊലപാതകത്തില്‍ കേസെടുത്തെന്ന് പോലീസ് വ്യക്തമാക്കുന്നു. രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്ന് കൂടുതല്‍ അന്വേഷണത്തിന് ശേഷം വ്യക്തമാക്കാമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കണ്ണൂര്‍ സിറ്റി കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം അന്വേഷിക്കുന്നത്. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയിന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
TAGS :

Next Story