Quantcast

അമ്പലപ്പുഴ വിജയകൃഷ്ണന്‍‍ ചരിഞ്ഞ സംഭവം; പ്രതിഷേധം ശക്തം

രണ്ട് പാപ്പാന്മാരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും.

MediaOne Logo

Web Desk

  • Published:

    8 April 2021 3:09 PM GMT

അമ്പലപ്പുഴ വിജയകൃഷ്ണന്‍‍ ചരിഞ്ഞ സംഭവം; പ്രതിഷേധം ശക്തം
X

അമ്പലപ്പുഴ വിജയകൃഷ്ണന്‍‍ ചരിഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാരെ സസ്പെന്‍ഡ് ചെയ്തു. ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി നിർത്തി അന്വേഷണം നടത്തുമെന്നും ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു.

അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. നാളെ ഇതിനായി ദേവസ്വം ബോർഡ് അടിയന്തരയോഗം ചേരും. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷണർ അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി.

പാപ്പാന്മാർക്കും ഡെപ്യൂട്ടി കമ്മീഷണർക്കുമെതിരെ നടപടി സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധമാണ് അമ്പലപ്പുഴ ക്ഷേത്രപരിസരത്ത് ആനപ്രേമികൾ നടത്തിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും വരെ ആനയുടെ ജഡം മാറ്റാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. അസുഖമായിരുന്നിട്ടും ആനയ്ക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന പരാതിയാണ് ആനപ്രേമികള്‍ക്കും ഭക്തര്‍ക്കുമുള്ളത്.

ഇന്ന് ഉച്ചയോടെയാണ് ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരി‍ഞ്ഞത്. ജനുവരി മാസത്തിൽ അമ്പലപ്പുഴയിൽ നിന്ന് എഴുന്നള്ളിപ്പിനായി കൊണ്ടുപോയ ആനയെ കഴിഞ്ഞ ദിവസമാണ് തിരികെ കൊണ്ടുവന്നത്. കാലിൽ ആഴത്തിലുള്ള മുറിവും ശാരീരിക അസ്വസ്ഥകളുമുണ്ടായിരുന്നു ആനയ്ക്ക്. മതിയായ ചികിത്സ നല്‍കാത്തതിനു പുറമെ പാപ്പാന്‍റെ ക്രൂര പീഢനങ്ങളും ആന ഏറ്റുവാങ്ങിയതായി പ്രതിഷേധക്കാര്‍ പറയുന്നു.

TAGS :

Next Story