പാനൂരിലെ ലീഗ് പ്രവർത്തകന്‍റെ കൊലപാതകം; രാഷ്ട്രീയ വിരോധമെന്ന് റിമാൻഡ് റിപ്പോർട്ട്
ഒന്ന് മുതൽ 11 പേരാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. കണ്ടാലറിയാവുന്ന പതിനാല് പേർക്കും കൊലയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പാനൂരില്‍ കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് റിമാൻഡ് റിപ്പോർട്ട്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമം നടത്തിയത്. ഒന്ന് മുതൽ 11 പേരാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. കണ്ടാലറിയാവുന്ന പതിനാല് പേർക്കും കൊലയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മന്‍സൂറിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വടിവാള് കൊണ്ട് വെട്ടുകയായിരുന്നു, തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിനോസിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഷിനോസിനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇസ്മായിലിനാണ് കേസിന്‍റെ അന്വേഷണ ചുമതല.
Next Story
Adjust Story Font
16