Quantcast

'രോഗം അത് ആർക്കും എപ്പോൾ വേണമെങ്കിലും വരാം'; കോവിഡ് ബാധിച്ചതിന് മുഖ്യമന്ത്രിയുടെ ശകാരം കേട്ട കോൺഗ്രസ് നേതാവ്

കോവിഡിന്റെ ആദ്യഘട്ടത്തിലായിരുന്നു കോൺഗ്രസ് നേതാവിനെ പതിവു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നത്

MediaOne Logo

Web Desk

  • Published:

    9 April 2021 6:35 AM GMT

രോഗം അത് ആർക്കും എപ്പോൾ വേണമെങ്കിലും വരാം; കോവിഡ് ബാധിച്ചതിന് മുഖ്യമന്ത്രിയുടെ ശകാരം കേട്ട കോൺഗ്രസ് നേതാവ്
X

ഇടുക്കി: 2020 മാർച്ച് 27 ലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തിൽ തന്നെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ മുഖ്യമന്ത്രിയെ തന്നെ ഓർമ്മപ്പെടുത്തി ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ.പി ഉസ്മാൻ. രോഗം, അത് ആർക്കും എപ്പോൾ വേണമെങ്കിലും വരാമെന്ന് ഉസ്മാൻ പറഞ്ഞു. തന്നെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ വലിയ വേദനയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലാണ് ഉസ്മാന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം

2020 മാർച്ച് 26ന് ഇടുക്കിയിലെ പൊതുപ്രവർത്തകനായ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. . മാർച്ച് 27 ലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ എന്നെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ എനിക്കും കുടുംബാംഗങ്ങൾക്കും എന്നെ സ്‌നേഹിക്കുന്നവർക്കും വലിയ വേദനയുളവാക്കി. ആ പരാമർശങ്ങൾ എന്നിലുണ്ടാക്കിയ വലിയ ഹൃദയനൊമ്പര ങ്ങൾ ആശുപത്രി വിട്ട് ഒരു വർഷവും അഞ്ചുദിവസവും പിന്നിട്ടിട്ടും എന്നോടൊപ്പം നീറി, നീറി നിൽക്കുന്നു. എനിക്കുവേണ്ടി വാക്കുകൾ കൊണ്ടും ഹൃദയം കൊണ്ടും പ്രാർത്ഥന കൊണ്ടും പിന്തുണ നൽകിയ എല്ലാവരെയും നന്ദിപൂർവം സ്മരിക്കുന്നു. 'രോഗം അത് ആർക്കും എപ്പോൾ വേണമെങ്കിലും വരാം' മുഖ്യമന്ത്രി പിണറായി വിജയൻ എത്രയും പെട്ടെന്ന് രോഗമുക്തനായി പൂർണ്ണ ആരോഗ്യത്തോടെ പൊതുരംഗത്ത് സജീവമാവാൻ പ്രാർത്ഥിക്കുന്നു.

കോവിഡിന്റെ ആദ്യഘട്ടത്തിലായിരുന്നു കോൺഗ്രസ് നേതാവിനെ പതിവു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നത്. 'തീരെ നിരുത്തരവാദപരമായി പെരുമാറിയ ഇയാൾ വിപുലമായ സമ്പർക്കപ്പട്ടികയാണ് ഉണ്ടാക്കിയിട്ടുള്ളത്' എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

'കഴിഞ്ഞ ദിവസം തൊടുപുഴയിൽ രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരേയും മൂന്നാർ മുതൽ ഷൊളായാർ വരേയും സഞ്ചരിച്ചിട്ടുണ്ട്. സ്‌കൂളുകൾ. പൊതുസ്ഥാപനങ്ങൾ നിയമസഭാ മന്ദിരം തുടങ്ങി വലിയ വലിയ സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരിൽ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടത്' - എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

TAGS :

Next Story