Quantcast

ഇന്നും കൂടി; വീണ്ടും പൊള്ളിച്ച് സ്വര്‍ണ വില

വിവാഹ സീസണും മറ്റുമായി ആവശ്യം വർധിച്ചതാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയർന്ന് നിൽക്കാൻ കാരണമായി വിലയിരുത്തപ്പെടുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-04-09 05:46:33.0

Published:

9 April 2021 5:48 AM GMT

ഇന്നും കൂടി; വീണ്ടും പൊള്ളിച്ച് സ്വര്‍ണ വില
X

സ്വർണ വില കൂടി. പവന് 400 രൂപ വര്‍ധിച്ച് 34800 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4350 രൂപയാണ് നിലവിലെ വില.

എട്ടുദിവസത്തിനിടെ സ്വര്‍ണത്തിന് 1480 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് കുറഞ്ഞിരുന്നു.

സ്വർണത്തെ എന്നും സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ കാണുന്നത്. സ്വര്‍ണ്ണ നിക്ഷേപത്തിൽ ആളുകൾക്ക് താൽപര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണ്ണം 15% വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ സ്വര്‍ണത്തിന് വില കുറഞ്ഞിരുന്നു. പക്ഷേ, തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നിൽക്കുകയാണ്. വിവാഹ സീസണും മറ്റുമായി ആവശ്യം വർധിച്ചതാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയർന്ന് നിൽക്കാൻ കാരണമായി വിലയിരുത്തപ്പെടുന്നത്.

TAGS :

Next Story