Quantcast

പാലക്കാട് ക്ഷേത്രത്തിലെ സിനിമ ഷൂട്ടിങ് തടഞ്ഞ സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍

ആര്‍.എസ്.എസ്- ബി.ജെ.പി പ്രവർത്തകരാണ് അറസ്റ്റിലായത്. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന 'നീയാംനദി ' എന്ന സിനിമയുടെ ചീത്രീകരണമാണ് തടഞ്ഞത്.

MediaOne Logo

Web Desk

  • Updated:

    2021-04-10 16:29:12.0

Published:

10 April 2021 4:33 PM GMT

പാലക്കാട് ക്ഷേത്രത്തിലെ സിനിമ ഷൂട്ടിങ് തടഞ്ഞ സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍
X

പാലക്കാട് കടമ്പഴിപ്പുറം വായില്യംകുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിങ് തടഞ്ഞ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍.എസ്.എസ്- ബി.ജെ.പി പ്രവർത്തകരാണ് അറസ്റ്റിലായത്. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന 'നീയാം നദി ' എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്.

സിനിമയുടെ പൂജ കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് സംഘ്പരിവാർ പ്രവർത്തകരെത്തി സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ഉപകരണങ്ങൾക്ക് കേടുവരുത്തുകയും ചെയ്തത്. ഇതര മതസ്ഥർ തമ്മിലുളള പ്രണയകഥ ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. സംഘ്പരിവാർ പ്രവർത്തകരുടെ ആക്രമണത്തിൽ ലൊക്കേഷനിലെ ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു.

സിനിമാ പ്രവർത്തകരുടെ പരാതിയിൽ കടമ്പഴിപ്പുറം സ്വദേശികളായ ശ്രീജിത്, സുബ്രഹ്മണ്യൻ, ബാബു, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരുടെ അറസ്റ്റാണ് ശ്രീകൃഷ്ണപുരം പൊലീസ് രേഖപ്പെടുത്തിയത്. അഞ്ച് പേരും ആര്‍.എസ്.എസ്- ബി.ജെ.പി പ്രവർത്തകരാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ക്ഷേത്രമുറ്റത്ത് നാമജപം നടത്തി. സിനിമാ ചിത്രീകരണം തടഞ്ഞതിൽ ഡി.വൈ.എഫ്ഐ അപലപിച്ചു.

TAGS :

Next Story