Quantcast

'നികേഷ് കുമാറിനെ കിണറ്റിലിറക്കിയത് പോലെ എം.ബി രാജേഷിനെ ആരോ കുടുക്കി'; വിവാദത്തില്‍ വി.ടി ബല്‍റാം

കെ.ആര്‍ മീര, ബെന്യാമിന്‍ എന്നിവര്‍ അടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രചാരണത്തെയും വി.ടി ബല്‍റാം വിമര്‍ശിച്ചു

MediaOne Logo

Web Desk

  • Published:

    10 April 2021 8:22 AM GMT

നികേഷ് കുമാറിനെ കിണറ്റിലിറക്കിയത് പോലെ   എം.ബി രാജേഷിനെ ആരോ കുടുക്കി; വിവാദത്തില്‍ വി.ടി ബല്‍റാം
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലം അവസാന ദിനം കണ്ടത് വികസനം ചര്‍ച്ച ചെയ്തു കൊണ്ടുള്ള പ്രചാരണങ്ങളായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി രാജേഷ് മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം ഉന്നയിച്ച് പുറത്തിറക്കിയ വീഡിയോക്ക് മറുവീഡിയോയുമായി വന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് അവസാന ദിവസം വഴിവെച്ചത്. ഇപ്പോഴിതാ ആ വിവാദങ്ങളില്‍ മറുപടിയുമായി വി.ടി ബല്‍റാം തന്നെ രംഗത്തുവന്നിരിക്കുകയാണ്.

കഴിഞ്ഞ തവണ നികേഷ് കുമാറിനെ കിണറ്റിലിറക്കിയത് പോലെ തന്‍റെ എതിരാളിയായ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി രാജേഷിനെ ആരോ കുടുക്കിയതാണെന്നാണ് തോന്നുന്നതെന്ന് വി.ടി ബല്‍റാം മീഡിയവണിനോട് പറഞ്ഞു. എം.ബി രാജേഷ് വീഡിയോ ചിത്രീകരിച്ച പഞ്ചായത്തടക്കം മൂന്ന് പഞ്ചായത്തുകളില്‍ എം.എല്‍.എയുടെ സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതാണെന്ന് വി.ടി ബല്‍റാം പറഞ്ഞു. വേറെ ഏതെങ്കിലും പ്രദേശത്ത് ചെന്ന് യഥാർത്ഥമായ കുടിവെള്ള പ്രശ്നം ഉന്നയിച്ചിരുന്നെങ്കില്‍ തനിക്ക് കൗണ്ടര്‍ ചെയ്യാന്‍ പോലും പറ്റില്ലായിരുന്നുവെന്ന് വി.ടി ബല്‍റാം പ്രതികരിച്ചു.

കെ.ആര്‍ മീര, ബെന്യാമിന്‍ എന്നിവര്‍ അടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രചാരണത്തെയും വി.ടി ബല്‍റാം വിമര്‍ശിച്ചു. സാംസ്കാരിക നായകരടങ്ങുന്ന സംഘം തൃത്താല മണ്ഡലം കേന്ദ്രീകരിച്ച് എം.ബി രാജേഷിന് വേണ്ടി പ്രവര്‍ത്തിച്ചത് നെഗറ്റീവ് രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നും സംഘപരിവാര്‍ ശക്തമായ മണ്ഡലങ്ങളിലാണ് ഇവര്‍ പോവേണ്ടിയിരുന്നതെന്നും അവിടെയല്ലേ ഫാസിസത്തിനെതിരെ പോരാട്ടങ്ങള്‍ നടക്കുന്നതെന്നും വി.ടി ബല്‍റാം പ്രതികരിച്ചു.

TAGS :

Next Story