വയനാട്ടിൽ ഷിഗല്ല ബാധിച്ച് രണ്ട് പേർ മരിച്ചു
നൂൽപ്പുഴ പിലാക്കാവ് കോളനിയിലെ ആറ് വയസുകാരിയും ചീരാൽ സ്വദേശിയായ 59 വയസുകാരനുമാണ് മരണ ശേഷം നടത്തിയ പരിശോധനയിൽ ഷിഗല്ല കണ്ടെത്തിയത്.
വയനാട്ടിൽ ഷിഗല്ല ബാധിച്ച് രണ്ട് പേർ മരിച്ചു. നൂൽപ്പുഴ പിലാക്കാവ് കോളനിയിലെ ആറ് വയസുകാരിയും ചീരാൽ സ്വദേശിയായ 59 വയസുകാരനുമാണ് മരണ ശേഷം നടത്തിയ പരിശോധനയിൽ ഷിഗല്ല കണ്ടെത്തിയത്. ജില്ലയിൽ ഇതുവരെ 8 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്.
വയനാട്ടിൽ വീണ്ടും ഷിഗല്ല മരണം റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഷിഗല്ല വിഭാഗത്തില്‍പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (shigellosis) അഥവാ ഷിഗല്ലാ രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. മലിന ജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് എന്ന രോഗം പകരുന്നത്.
Next Story
Adjust Story Font
16