Quantcast

''അപകടകാരി' എന്ന് മുന്‍വിധി പറഞ്ഞയാളാണ് കേസ് പരിഗണിക്കുന്നത്, നീതി പ്രതീക്ഷിക്കുന്നില്ല'; മഅ്ദനി

മഅ്ദനിയുടെ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

MediaOne Logo

Web Desk

  • Published:

    11 April 2021 4:10 PM GMT

അപകടകാരി എന്ന് മുന്‍വിധി പറഞ്ഞയാളാണ് കേസ് പരിഗണിക്കുന്നത്, നീതി പ്രതീക്ഷിക്കുന്നില്ല; മഅ്ദനി
X

'അപകടകാരി' എന്ന് അടിസ്ഥാനരഹിതമായ മുൻവിധി പറഞ്ഞ ആളാണ് നാളെ സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്നതെന്നും നീതി പ്രതീക്ഷിക്കാവുന്ന ഒരു സാഹചര്യവുമില്ലെന്നും പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി. ബെംഗളൂരു സ്‌ഫോടന കേസിന്‍റെ വിചാരണ പൂര്‍ത്തിയാകുന്നത് വരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണം എന്ന മഅ്ദനിയുടെ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

സാധാരണ കോടതി നടപടികൾക്ക് വിരുദ്ധമായി കർണാടകയ്ക്ക്‌ നോട്ടീസ് നൽകുന്നതിന് മുമ്പ് തന്നെ പച്ചക്കള്ളങ്ങൾ നിറഞ്ഞ എതിർ സത്യവാങ്മൂലം കർണാടക പ്രോസിക്യൂഷൻ കോടതിയിൽ നൽകി കഴിഞ്ഞെന്നും നന്മയ്ക്കായി പ്രാര്‍ഥിക്കണമെന്നും മഅ്ദനി അഭ്യര്‍ത്ഥിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മഅ്ദനി അഭിപ്രായം പങ്കുവെച്ചത്.

ये भी पà¥�ें- മഅ്ദനി അപകടകാരി, ഗുരുതര കുറ്റങ്ങളില്‍ പങ്കാളി: ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ

പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‍ഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അബ്ദുൽ നാസർ മഅ്ദനിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

നാളെയാണ് സുപ്രീം കോടതിയിൽ വീണ്ടും പെറ്റീഷൻ പരിഗണിക്കുന്നത്. 'അപകടകാരി' എന്ന് അടിസ്ഥാനരഹിതമായ മുൻവിധി പറഞ്ഞ ആള് തന്നെയാണ് കേസ് പരിഗണിക്കുന്നത്. സാധാരണ കോടതി നടപടികൾക്ക് വിരുദ്ധമായി കർണാടകയ്ക്ക്‌ നോട്ടീസ് നൽകുന്നതിന് മുമ്പ് തന്നെ പച്ചക്കള്ളങ്ങൾ നിറഞ്ഞ എതിർ സത്യവാങ്മൂലം കർണാടക പ്രോസിക്യൂഷൻ കോടതിയിൽ നൽകിക്കഴിഞ്ഞു.

സാധാരണനിലയിൽ നീതി പ്രതീക്ഷിക്കാവുന്ന ഒരു സാഹചര്യവുമില്ലെങ്കിലും നാഥന്‍റെ ഭാഗത്തു നിന്നുമുള്ള നന്മയ്ക്കായി പ്രിയ സഹോദരങ്ങൾ പ്രാർത്ഥിക്കുക!!

അവന്‍റേതാണല്ലോ യഥാർത്ഥ വിധി!!!

നാളെയാണ് സുപ്രിംകോടതിയിൽ വീണ്ടും പെറ്റീഷൻ പരിഗണിക്കുന്നത്. 'അപകടകാരി' എന്ന് അടിസ്ഥാനരഹിതമായ മുൻവിധി പറഞ്ഞ ആള് തന്നെയാണ് ...

Posted by Abdul Nasir Maudany on Sunday, April 11, 2021

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story