Quantcast

തിരുവനന്തപുരത്ത് സ്വകാര്യ വ്യക്തിയുടെ മീന്‍കുളത്തില്‍ നാലായിരത്തിലധികം മത്സ്യങ്ങള്‍ ചത്തുപൊങ്ങി

പള്ളിമുക്ക് സ്വദേശി നിഷാദിന്‍റെ കുളത്തിലാണ് മീനുകള്‍ ചത്ത് പൊങ്ങിയത്

MediaOne Logo

Web Desk

  • Published:

    12 April 2021 2:18 AM GMT

തിരുവനന്തപുരത്ത് സ്വകാര്യ വ്യക്തിയുടെ മീന്‍കുളത്തില്‍ നാലായിരത്തിലധികം മത്സ്യങ്ങള്‍ ചത്തുപൊങ്ങി
X

തിരുവനന്തപുരം കല്ലറ പള്ളിമുക്കില്‍ സ്വകാര്യ വ്യക്തിയുടെ മീന്‍കുളത്തിലെ നാലായിരത്തിലധികം മത്സ്യങ്ങള്‍ ചത്തു. പള്ളിമുക്ക് സ്വദേശി നിഷാദിന്‍റെ കുളത്തിലാണ് മീനുകള്‍ ചത്ത് പൊങ്ങിയത്. നിഷാദ് പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. നാലായിരത്തിലധികം മത്സ്യങ്ങളാണ് കുളത്തിലുണ്ടായിരുന്നത്. ലോക്ഡൌണ്‍ സമയത്ത് ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടപ്പോഴാണ് നിഷാദ് മത്സ്യകൃഷിയിലേക്ക് നീങ്ങിയത്.

വിളവെടുപ്പ് സമയം കാത്തിരിക്കുന്നതിനിടയിലാണ് സംഭവം. വെള്ളത്തില്‍ ആരോ വിഷം കലര്‍ത്തിയെന്നാണ് പ്രാഥമിക നിഗമനം. ഒരു ലക്ഷം രൂപയിലധികം നഷ്ടം വന്നെന്നാണ് കണക്ക്. കൃഷി വകുപ്പിലും പാങ്ങോട് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story