Quantcast

യൂസഫലിയുടെ ഹെലികോപ്ടര്‍ അപകടസ്ഥലത്ത് നിന്നും നീക്കി

വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധര്‍ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഹെലികോപ്ടര്‍ പനങ്ങാട് നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീക്കിയത്

MediaOne Logo

Web Desk

  • Published:

    12 April 2021 5:53 AM GMT

യൂസഫലിയുടെ ഹെലികോപ്ടര്‍ അപകടസ്ഥലത്ത് നിന്നും നീക്കി
X

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ അപകടത്തില്‍ തകര്‍ന്ന ഹെലികോപ്ടര്‍ അപകടസ്ഥലത്ത് നീന്നും നീക്കി. വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധര്‍ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഹെലികോപ്ടര്‍ പനങ്ങാട് നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീക്കിയത്. ചതുപ്പില്‍ കിടന്ന ഹെലികോപ്ടര്‍ പുലര്‍ച്ചെയോടെയാണ് ക്രെയിനുപയോഗിച്ച് ഉയര്‍ത്തിയതിന് ശേഷം ഹെലികോപ്ടര്‍ റോഡുമാര്‍ഗം നെടുമ്പാശേരിയിലെത്തിച്ചത്.

ये भी पà¥�ें- എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി

ഞായറാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതൃസഹോദരനെ കാണുവാനുള്ള യാത്രയ്ക്കിടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. യൂസഫലിയും ഭാര്യയും ഉൾപ്പെടെ ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കനത്ത മഴയും കാറ്റും പ്രദേശത്ത് ഉണ്ടായിരുന്നു.

യന്ത്രത്തകരാർ കാരണമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നായിരുന്നു പൈലറ്റിന്‍റെ മൊഴി. വൈകീട്ടോടെ വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തി.

TAGS :

Next Story