Quantcast

പ്ലാച്ചിമട സമരത്തിന് ഇന്ന് 21 വയസ്; സമരം ശക്തമാക്കാന്‍ തീരുമാനം

ആഗോള തലത്തിൽ തന്നെ ഏറ്റവും വലിയ കുത്തക കമ്പനിയായ കൊക്കകോളക്ക് എതിരെ പ്ലാച്ചിമടയിലെ ആദിവാസികളുടെ നേതൃത്വത്തിൽ തുടങ്ങിയ സമരം അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ചയായി

MediaOne Logo

Web Desk

  • Published:

    22 April 2023 2:27 AM GMT

Plachimada Struggle
X

പ്ലാച്ചിമട സമരം

പാലക്കാട്: കൊക്കകോളക്ക് എതിരെ പാലക്കാട് പ്ലാച്ചിമടക്കാർ നടത്തുന്ന സമരത്തിന് ഇന്ന് 21 വയസ്. കോളയുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്ന പശ്ചാത്തലത്തിൽ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.


ആഗോള തലത്തിൽ തന്നെ ഏറ്റവും വലിയ കുത്തക കമ്പനിയായ കൊക്കകോളക്ക് എതിരെ പ്ലാച്ചിമടയിലെ ആദിവാസികളുടെ നേതൃത്വത്തിൽ തുടങ്ങിയ സമരം അന്തരാഷ്ട്രതലത്തിൽ തന്നെ ചർച്ചയായി. കോള കമ്പനിമൂലം കുടിവെള്ളം മുട്ടിയതും കൃഷി നശിച്ചതുമാണ് സമരം തുടങ്ങാൻ കാരണം. പോരാട്ടങ്ങൾക്കൊടുവില്‍ 2011 ൽ കൊക്കകോള കമ്പനി 116 കോടി രൂപ നഷ്ടപരിഹാരം പ്ലാച്ചിമടക്കാര്‍ക്ക് നൽകണമെന്ന് നിയമസഭ പ്രമേയം പാസാക്കി. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്തതിനാൽ ബിൽ നിയമമായില്ല. വീണ്ടും നഷ്ടപരിഹാ ബിൽ നിയമസഭയിൽ പാസക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്നതിനിടെയാണ് കൊക്കകോളയുടെ ഭൂമി സർക്കാറിന് കൈമാറാൻ ഉള്ള നടപടികൾ തുടങ്ങിയത്. കോള കമ്പനിയുമായി ചേർന്ന് സർക്കാർ പ്ലാച്ചിമടക്കാരെ വഞ്ചിക്കുകയാണെന്ന് സമര സമിതി ആരോപിക്കുന്നു.



കൊക്കകോള കമ്പനിയുടെ മുഴുവൻ ആസ്ഥിയും സർക്കാറിന് കൈമാറിയാൽ നഷ്ടപരിഹാരം ഒരിക്കലും ലഭിക്കില്ലെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. പുതിയ പശ്ചാത്തലത്തിൽ സമരം ശക്തമാക്കനാണ് സമരസമിതിയുടെ തീരുമാനം.



TAGS :

Next Story