കോട്ടയം നഗരസഭയിൽ നിന്ന് 211 കോടി കാണാനില്ല; അന്വേഷണത്തിന് ശിപാര്‍ശ
ഓഡിറ്റ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്
കോട്ടയം: കോട്ടയം നഗരസഭയുടെ അക്കൗണ്ടിൽ നിന്ന് 211 കോടി രൂപ കാണാനില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. വാടക ഇനത്തിൽ ഉൾപ്പെടെ ലഭിച്ച ചെക്കുകൾ നഗരസഭയുടെ അക്കൗണ്ടിൽ ചേർത്തിട്ടില്ലെന്ന് കണ്ടെത്തി. ഓഡിറ്റ് റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. സംഭവത്തിൽ LSGD ജോയിന്‍റ് ഡയറക്ടർ നടപടിക്ക് ശിപാർശ ചെയ്തു. 2023 - 24 സാമ്പത്തിക വർഷം നടന്ന തട്ടിപ്പിൽ യുഡിഎഫ് ഭരണസമിതിക്ക് പങ്കുണ്ടെന്ന് എല്‍ഡിഎഫ് ആരോപിച്ചു.
ഏഴു ബാങ്കുകളുടെ അക്കൗണ്ടുകളിൽ ചെക്ക് വഴി നൽകേണ്ട തുകയിലാണ് ക്രമക്കേട്. 211 കോടി രൂപ ഇങ്ങനെ കാണില്ലെന്ന് 2023 - 24 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 198 കോടി . എസ്.ബിഐയിലെ അക്കൗണ്ടിൽ 9.5 കോടി, സൗത്ത് ഇന്ത്യൻ ബാങ്കിൽ 65 ലക്ഷം , എസ്ബിഐയിലെ മറ്റൊരു അക്കൗണ്ടിൽ 64 ലക്ഷം തുടങ്ങി ചെക്കുകളും സമർപ്പിക്കപ്പെട്ടിട്ടില്ല.
വിവിധ വാടക ഇനത്തിൽ അടക്കം ലഭിച്ചിരുന്ന ചെക്കുകൾ കൃത്യമായി നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളിൽ സമർപ്പിക്കാൻ ഉദ്യോഗസ്ഥർ വീഴ്ച പറ്റി. ക്രമക്കേടിനെ ചൊല്ലി നഗരസഭയിൽ ഭരണ, പ്രതിപക്ഷ നേതാക്കൾ ആരോപണ, പ്രത്യാരോപണങ്ങളുമായി രംഗത്തു വന്നു. വിഷയത്തിൽ സെക്രട്ടറിയോട് അന്വേഷണം നടത്താൻ നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
Adjust Story Font
16