Quantcast

ഏഴ് വർഷത്തിനിടയിൽ കേരളത്തിൽ ഉരുൾപൊട്ടിയത് 2239​ തവണ

2015 മുതൽ 2022 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 3782 ഉരുൾപൊട്ടലുകളാണുണ്ടായിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    31 July 2024 11:00 AM GMT

Mundakai disaster: Isolators fully found; Traffic control on the road to Churalmala, latest news malayalam മുണ്ടക്കൈ ദുരന്തം: ഒറ്റപ്പെട്ടവരെ പൂർണമായും കണ്ടെത്തി; ചൂരൽമലയിലേക്കുള്ള റോഡിൽ ​ഗതാ​ഗത നിയന്ത്രണം
X

ന്യൂഡൽഹി: 2015 മുതൽ 2022 വരെ സംസ്ഥാനത്ത് 2239 ഉരുൾപൊട്ടലുകളുണ്ടായതായി കേന്ദ്രം. ഈ കാലയളവിൽ രാജ്യത്താകമാനം 3782 ഉരുൾപൊട്ടലുകളാണുണ്ടായിട്ടുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുള്ളത് കേരളത്തിലാണെന്നും കേന്ദ്ര സർക്കാരിന്റെ 2022 ലെ കണക്കുകൾ പറയുന്നു.

2001 മുതൽ 21 വരെയുള്ള 20 വർഷത്തെ കണക്കുകൾ പ്രകാരം കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന സാഹചര്യമുണ്ടെന്നും ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.

2015 നും 2022 നും ഇടയിൽ ഇന്ത്യയിൽ ഉണ്ടായത് 3,782 ഉരുൾപൊട്ടലുകളാണ്. അതിൽ 2,239 ഉരുൾപൊട്ടലുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. പശ്ചിമ ബംഗാൾ ആണ് രണ്ടാം സ്ഥാനത്ത്. ഈ കാലയളവിൽ 376 തവണയാണ് ഉരുൾപൊട്ടിയത്. തൊട്ടുപിന്നിൽ തമിഴ്‌നാട് (196), കർണാടക (194), ജമ്മു & കശ്മീർ (184) എന്നിവിടങ്ങളാണ് ഉരുൾപൊട്ടലുകൾ കൂടുതൽ നടന്ന സംസ്ഥാനങ്ങൾ. കഴിഞ്ഞ 2 വർഷത്തെ കണക്കുകൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

TAGS :

Next Story