Quantcast

ലഹരിക്കടത്തിന് കഠിനതടവ്! പ്രതികള്‍ 24 വർഷം ജയിലില്‍ കഴിയണം

2019ൽ തിരുവനന്തപുരം വെൺപാലവട്ടത്ത് ഒരു കോടി രൂപയുടെ മൂല്യമുള്ള ഹഷീഷ് ഓയിലും കഞ്ചാവും കടത്തിയ കേസിലാണ് കോടതി വിധി

MediaOne Logo

Web Desk

  • Updated:

    2024-01-05 09:59:05.0

Published:

5 Jan 2024 9:57 AM GMT

ലഹരിക്കടത്തിന് കഠിനതടവ്! പ്രതികള്‍ 24 വർഷം ജയിലില്‍ കഴിയണം
X

തിരുവന്തപുരം: ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ പ്രതികൾക്ക് 24 വർഷം കഠിനതടവ്. തിരുവനന്തപുരം അഡിഷനൽ സെഷൻസ് കോടതിയുടേതാണു വിധി. 2019ലെ ലഹരിക്കടത്തു കേസിലാണു കോടതി വിധി പറഞ്ഞത്.

കേസിൽ ആകെ മൂന്നു പ്രതികളാണുള്ളത്. മൂന്നുപേർക്കും 24 വർഷം കഠിനതടവ് ശിക്ഷയുണ്ട്. ഇതിനു പുറമെ 2.10 ലക്ഷം രൂപ പിഴ അടയ്ക്കുകയും വേണം. കടത്തിയ മയക്കുമരുന്നിന്റെ തോത് കണക്കിലെടുത്താണു കോടതി കഠിനശിക്ഷ തന്നെ നൽകിയത്.

2019 തിരുവനന്തപുരം വെൺപാലവട്ടത്താണ് 10 കിലോയ്ക്കു മുകളിൽ തൂക്കമുള്ള ഹാഷിഷ് ഓയിലും രണ്ടരക്കിലോ കഞ്ചാവും കടത്തിയത്. ഒരു കോടി രൂപയുടെ മൂല്യമുള്ള ലഹരിയാണ് ഇവർ കടത്തിയതെന്നാണ് എക്‌സൈസ് സംഘം പറയുന്നത്. വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യാനായിരുന്നു ഇത് കടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

Summary: Thiruvananthapuram Additional Sessions Court sentenced the accused to 24 years rigorous imprisonment in the hashish oil smuggling case

TAGS :

Next Story