Quantcast

കൊല്ലത്ത് 25 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

കഞ്ചാവ് കടത്തിയതിന് ആന്ധ്രാ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതിയാണ് അറസ്റ്റിലായ വിഷ്ണു

MediaOne Logo

Web Desk

  • Updated:

    17 Jun 2024 10:27 AM

Published:

17 Jun 2024 10:26 AM

arrest
X

കൊല്ലം: പാരിപ്പള്ളിയിൽ 25 കിലോ കഞ്ചാവ് കടത്തിയ രണ്ട് പേർ അറസ്റ്റിൽ. പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്തിയതിന് ആന്ധ്രാ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതിയാണ് വിഷ്ണു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എക്സൈസ് പ്രതികളെ പിടികൂടിയത്.

സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കൊല്ലത്തെ എക്സൈസ് ഉദ്യോ​ഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായ അനീഷിനെ കാപ്പ ചുമത്തി നാട് നടത്തിയതാണെന്ന് പൊലീസ് പറഞ്ഞു. സെക്കന്റ് ഹാന്റ് ആഡംഭര വാഹനങ്ങൾ വാങ്ങിയതിന് ശേഷം അതിൽ ക‍ഞ്ചാവ് കടത്തുന്നതാണ് ഇവരുടെ രീതി എന്നാണ് എക്സൈസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

TAGS :

Next Story