Quantcast

മുന്നേറ്റത്തിന്‍റെ 25 വര്‍ഷങ്ങള്‍; രജത ജൂബിലി നിറവില്‍ കുടുംബശ്രീ

45 ലക്ഷം സ്ത്രീകൾ അംഗങ്ങളായ കുടുംബശ്രീ, സ്ത്രീ സമൂഹത്തിന്‍റെ മുന്നേറ്റത്തിന്‍റെ ഉത്തമ മാതൃകയായി ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-05-17 04:19:06.0

Published:

17 May 2022 1:23 AM GMT

മുന്നേറ്റത്തിന്‍റെ 25 വര്‍ഷങ്ങള്‍; രജത ജൂബിലി നിറവില്‍ കുടുംബശ്രീ
X

തിരുവനന്തപുരം: സ്ത്രീശാക്തീകരണ, ദാരിദ്ര്യ നിർമാർജന മേഖലകളിൽ ലോകമാതൃകയായ കുടുംബശ്രീയ്ക്ക് ഇന്ന് 25 വയസ്. 45 ലക്ഷം സ്ത്രീകൾ അംഗങ്ങളായ കുടുംബശ്രീ, സ്ത്രീ സമൂഹത്തിന്‍റെ മുന്നേറ്റത്തിന്‍റെ ഉത്തമ മാതൃകയായി ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുകയാണ്. ദാരിദ്ര്യ ലഘൂകരണത്തിനായി സ്‌ത്രീകൾക്ക്‌ വായ്പാ സൗകര്യം ലഭ്യമാക്കുക എന്ന ആശയത്തില്‍ തുടങ്ങിയ കുടുംബശ്രീ ഇന്ന് ജനജീവിതത്തിന്‍റെ സകലമേഖലകളിലും സാന്നിധ്യം ഉറപ്പിച്ച് കഴിഞ്ഞു.

1998 മേയ് 17 ന് നിലവില്‍ വന്ന കുടുംബശ്രീ ഇന്ന് 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സ്വന്തമായി വരുമാനം കണ്ടെത്തുകയെന്ന സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കിക്കഴിഞ്ഞു. ആഹാരവും പാര്‍പ്പിടവും വസ്ത്രവുമടക്കം അടിസ്ഥാന ആവശ്യങ്ങളിലായിരുന്നു കുടുംബശ്രീയുടെ തുടക്കം. ചെറിയ വായ്പകൾ ലഭ്യമാക്കി സാമ്പത്തിക സുരക്ഷിതത്വമുറപ്പാക്കി. വിദ്യാഭ്യാസം, തൊഴിൽ, , ഗതാഗത സൗകര്യം, ,സൂക്ഷ്മ സംരംഭം, സമ്പാദ്യവും വായ്പയും, ഗ്രാമസഭാ പങ്കാളിത്തം, അതിക്രമങ്ങൾ പ്രതിരോധിക്കൽ, സുരക്ഷ ഉറപ്പാക്കൽ തുടങ്ങി സകല മേഖലകളിലൂടെയും കുടുംബശ്രീ ഇപ്പോള്‍ മുന്നേറുകയാണ്. കാന്‍റീന്‍, കാറ്ററിംഗ് മേഖലകളിലേക്കും പിന്നാലെ കഫേ കുടുംബശ്രീ എന്ന ബ്രാന്‍റിലേക്കും വളര്‍ന്ന് മലയാളികളുടെ രുചിയിടങ്ങളിലും കുടുംബശ്രീ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായി മാറി.

സ്ത്രീമുന്നേറ്റ ചരിത്രത്തിന് കടുംബശ്രീയോളം വലിയ മറ്റൊരു ബദൽ മുന്നോട്ടുവയ്ക്കാൻ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടുമില്ല. വിജയത്തിന്‍റെ നെറുകയില്‍ നില്‍ക്കുന്ന കുടുംബശ്രീയുടെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീയുടെ 25 വര്‍ഷത്തെ ചരിത്രം ഡോക്യുമെന്‍റ് ചെയ്ത് ജനങ്ങളിലെത്തിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.



TAGS :

Next Story