രണ്ടാം റാങ്കുകാരിയുടെ പരാതി; രേഖാ രാജിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് രേഖാരാജ് അറിയിച്ചു
കൊച്ചി: ദളിത്- സ്ത്രീ ചിന്തക രേഖ രാജിനെ എംജി സർവ്വകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസറായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പൻ നായർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. രേഖ രാജിന് പകരം നിഷയെ നിയമിക്കണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
രണ്ടാം റാങ്കുകാരിയുടെ ഗ്രേസ് മാർക്ക് പരിഗണിച്ചില്ലന്നയിരുന്നു പരാതി. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് രേഖാരാജ് അറിയിച്ചു. ഗ്രേസ് മാർക്ക് കണക്കാക്കിയാൽ രേഖാ രാജിനേക്കാൾ കൂടുതൽ മാർക്ക് തനിക്കായിരുന്നു. സിംഗിൾ ബഞ്ചിൽ ഇക്കാര്യം ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് നിഷ പറഞ്ഞു.
Next Story
Adjust Story Font
16