Quantcast

രണ്ടാം വന്ദേഭാരത്; റെയില്‍പാളത്തില്‍ പൂജ നടത്തി കാസര്‍ക്കോട്ടു നിന്ന് തുടക്കം

MediaOne Logo

Web Desk

  • Updated:

    2023-09-24 11:31:15.0

Published:

24 Sep 2023 11:29 AM GMT

രണ്ടാം വന്ദേഭാരത്, പൂജ, 2nd Vande Bharat
X

കാസര്‍കോട്: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്‌ലാഗ് ഓഫിന് മുന്നോടിയായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പൂജ അരങ്ങേറി. ഫ്‌ലാഗ് ഓഫിനോട് അനുബന്ധിച്ച് രാവിലെ 11 മുതല്‍ റെയില്‍വേ സ്റ്റേഷനില്‍ വിവിധ ആഘോഷ പരിപാടികളും ഒരുക്കിയിരുന്നു.

രാജ്യത്തെ പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുക ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനിലൂടെയാണ് വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്. കാസര്‍കോട് നടന്ന ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, റെയില്‍വെ വകുപ്പ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവരും പങ്കെടുത്തു. ചടങ്ങില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ലെന്ന് വിമര്‍ശനവുമായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ രംഗത്തെത്തിയുണ്ട്. കാസര്‍കോട്ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ മുനീര്‍ എന്നിവര്‍ക്ക് വേദിയില്‍ ഇരിക്കാനിടം നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്.

കാവിനിറത്തിലെത്തിയ രണ്ടാം വന്ദേഭാരതിന്റെ ആദ്യ യാത്ര കാസര്‍കോട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കാണ് . ആദ്യ വന്ദേ ഭാരത് ട്രെയിനിന്റെ പകുതി സീറ്റുകളേ രണ്ടാമത്തേതിലുള്ളൂ. ആദ്യ വന്ദേഭാരത്തില്‍ 16 കോച്ചുള്ളപ്പോള്‍ രണ്ടാമത്തേതിലുള്ളത് എട്ടെണ്ണം മാത്രം. ആദ്യ വന്ദേഭാരത് കോട്ടയം വഴിയായിരുന്നുവെങ്കില്‍ രണ്ടാം വന്ദേഭാരത് ആലപ്പുഴ വഴിയാണ് കുതിക്കുക. കോട്ടയെത്തക്കാള്‍ 15 കിലോമീറ്റര്‍ കുറവായതിനാല്‍ യാത്രാസമയത്തിലും നിരക്കിലും മാറ്റം വരും. കാസര്‍കോട് നിന്ന് 7.05ന് പുറപ്പെട്ട് വൈകീട്ട് മൂന്നിന് തിരുവനന്തപുരം എത്തും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള സമ്മര്‍ദ്ദങ്ങളത്തുടര്‍ന്ന് മലപ്പുറം ജില്ലയിലെ തിരൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

TAGS :

Next Story