പല്ലിന് റൂട്ട് കനാൽ ചെയ്യാൻ എത്തിയ മൂന്നര വയസുകാരൻ മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം
കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃശൂർ മുണ്ടൂർ സ്വദേശി ആരോണാണ് മരിച്ചത്.
കുന്നംകുളം: കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസുകാരൻ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ആരോപണം. തൃശൂർ മുണ്ടൂർ സ്വദേശി ആരോണാണ് മരിച്ചത്. പല്ല് വേദനയെ തുടർന്ന് ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
ഇന്ന് രാവിലെ ആറു മണിയോടെ ശസ്ത്രക്രിയക്കായി കൊണ്ടുപോയി. 11.30 ഓടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. പിന്നീട് കുട്ടി മരണപ്പെട്ടതായി അറിയിക്കുകയായിരുന്നു. ചികിത്സയിൽ പിഴവുണ്ടായിട്ടില്ലെന്നും അതിന് ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Next Story
Adjust Story Font
16