ക്ലിഫ്ഹൗസിലെ നീന്തൽകുളം നവീകരിക്കാനായി 31.92 ലക്ഷം രൂപ ചെലവഴിച്ചെന്ന് വിവരാവകാശ രേഖ
ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42.50 ലക്ഷവും, ലിഫ്റ്റിന് 25.50 ലക്ഷവും നേരത്തെ അനുവദിച്ചിരുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിലെ നീന്തൽകുളം നവീകരണത്തിനായി 31,92,360 രൂപ ചെലവഴിച്ചെന്ന് വിവരവകാശ രേഖ. കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആർ പ്രാണകുമാറിന് ടൂറിസം ഡയറക്ടറേറ്റിൽനിന്ന് ലഭിച്ച മറുപടിയിലാണ് നീന്തൽകുളത്തിനായി ചെലവഴിച്ച ലക്ഷങ്ങളുടെ കണക്കുകൾ പുറത്തുവന്നത്.
ക്ലിഫ് ഹൗസിൽ നീന്തൽകുളത്തിന്റെ നവീകരണത്തിനായി 18,06,789 രൂപയും റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും ചെലവായി. കൂടാതെ വാർഷിക മെയിന്റനൻസിനായി 2,28,330 രൂപയും 3,64,812 രൂപയും ചെലവഴിച്ചു. 2016 മെയ് മുതൽ നീന്തൽകുളത്തിനായി ചെലവാക്കിയ തുകയാണിത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഔദ്യോഗിക വസതിയിലെ ചെലവുകൾക്കുമായി ലക്ഷങ്ങൾ ആണ് ചെലവഴിക്കുന്നത്. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42.50 ലക്ഷവും, ലിഫ്റ്റിന് 25.50 ലക്ഷവും അനുവദിച്ചിരുന്നു.
Adjust Story Font
16